റിയാദ്: മുൻ മുഖ്യമന്ത്രിയും എ.ഐ. സി.സി ജനറൽ സെക്രട്ടറിയും കോട്ടയം ജില്ലക്കാരനുമായ ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള അനുശോചന യോഗം റിയാദ് കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ (കെ ഡി പി എ ) ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം (ശനി 22-07-2023 ) എട്ടു മണിക്ക് റിയാദ് മലാസിലെ അൽ മാസ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചിരിക്കുന്നു.
ജാതി മത രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ പൊതു സമൂഹത്തെ തന്റെ ജീവിതത്തോടൊപ്പം ചേർത്തു നിർത്തിയ പൊതു പ്രവർത്തകന്റെ വേർപാടിൽ അനുശോചിക്കാൻ കൂടുന്ന യോഗത്തിൽ റിയാദിലെ സാംസ്കാരിക രാഷ്ട്രീയ രംഗത്തുള്ളവർ പങ്കെടുക്കുന്നു.ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ വാർത്തകുറിപ്പിൽ അറിയിച്ചു.
![]()
