പോര്‍ട്ട് ഓഫ് സ്പെയിന് : ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബൗളിങ് തിരഞ്ഞെടുത്തു.
ഇന്ത്യന്‍ ടീമില്‍ പരിക്കേറ്റ ശാര്‍ദുല്‍ താക്കൂറിന് പകരം മുകേഷ് കുമാര്‍ അരങ്ങേറ്റം കുറിക്കും.
ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള 100-ാം ടെസ്റ്റ് മത്സരമാണിത്. 1948-ല്‍ ഡല്‍ഹിയിലാണ് ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മില്‍ ആദ്യ ടെസ്റ്റ് കളിച്ചത്. മത്സരം സമനിലയായി. ആ പരമ്പരയിലെ മൂന്ന് മത്സരങ്ങളും സമനിലയായി.ആദ്യ മത്സരം ഇന്നിങ്സിനും 141 റണ്‍സിനും ജയിച്ച ഇന്ത്യ ആത്മവിശ്വാസത്തിന്റെ നെറുകയിലാണ്. ഒരു ഘട്ടത്തിലും ഇന്ത്യയ്ക്കെതിരേ മേധാവിത്തംപുലര്ത്താന് വെസ്റ്റിന്‍ഡീസിന് കഴിഞ്ഞില്ല.
![]()
