കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത അതുല്യയുടെ ബന്ധുക്കളുടെ പരാതിയിൽ അറസ്റ്റിലായ ഭർത്താവ് സതീഷിന് ഇടക്കാല ജാമ്യം അനുവദിച്ച് കൊല്ലം സെഷൻസ് കോടതി. രണ്ട് ലക്ഷം രൂപയുടെ രണ്ടാൾ ജാമ്യത്തിലാണ് സതീഷിന് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്ത് സതീഷിനെ വലിയതുറ പൊലീസിന് കൈമാറിയിരുന്നു. ഷാര്‍ജയിൽ നിന്ന് തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയ സതീഷിനെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു .
![]()
