നീരേറ്റുപുറം: ജനകീയ ട്രോഫിയ്ക്കുവേണ്ടി നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നടത്തുന്ന തിരുവോണ ജലോത്സവം അതിന്റെ തനിമയും പാരമ്പര്യംവും നിലനിർതണമെന്നും അതിനു വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും, കേരളത്തിലെ ജലമേളകൾ കുട്ടനാടൻ സംസ്ക്കാരത്തിന്റെ ഭാഗവും തിരുവോണ ജലമേള ആ പാരമ്പര്യത്തിന്റെ പ്രതീകവുമാണനും ആയതിനാൽ കേരളത്തിലെ ഏറ്റവും മികച്ച വള്ളംകളിയായി ഉയർത്തി കൊണ്ടുവരുവാൻ ആവശ്യമായ എല്ലാ ക്രമീകരണവും ചെയ്യുവാൻ നടപടികൾകൈകൊള്ളുമെന്നും 2025 സെപ്റ്റംബർ 5 നു നടക്കുന്നതിരുവോണ ജലോത്സവത്തിന്റെ ലോഗോ പ്രകാശം ചെയ്തു കൊണ്ട് സാംസ്ക്കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ പറഞ്ഞു. ചെയർമാൻ റെജി ഏബ്രഹാം അധ്യക്ഷനായിരുന്നു വൈസ് ചെയർമാൻ ന്മാരായ സഖറിയാ കരുവേലി, സജി അലക്സ്, എ.വി കുര്യൻ ജനറൽ സെക്രട്ടറി പ്രകാശ് പനവേലി ,ജനറൽ കൺവീനർ ന്മാരായ ബോസ്പാട്ടത്തിൽ, വി.കെ കുര്യൻ.ഈ കെ തങ്കപ്പൻ ബാലചന്ദ്രൻ നെടുംപുറം . ജയിക്കബ് മാമ്മൻ . പബ്ലിസിറ്റി കൺവീനർ പി.റ്റി പ്രകാശ്, ട്രഷാർ ജഗൻ തോമസ്, സാനു കല്ലുപുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
![]()
