കുവൈത്ത് : ജി സി സി രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്ക് ഏറെ സന്തോഷം നൽകുന്ന പ്രഖ്യാപനവുമായി കുവൈത്ത് ഭരണകൂടം. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ താമസിക്കുന്ന വിദേശികൾക്ക് ടൂറിസ്റ്റ് വിസ ലഭ്യമാക്കുന്നതായി ആഭ്യന്തര മന്ത്രി, ആദ്യ ഉപപ്രധാനമന്ത്രി ശൈഖ് ഫഹദ് അൽ യൂസഫ് പ്രഖ്യാപിച്ചു. 2025 ലെ മന്ത്രാലയ ഉത്തരവ് നമ്പർ 1386 പ്രകാരമാണ് ഈ പുതിയ തീരുമാനം. ഇത് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതാണ്.
ജി സി സി രാജ്യത്തെ സാധുവായ റെസിഡൻസി പെർമിറ്റ് കൈവശമുള്ളവർക്ക് കുവൈത്തിൽ പ്രവേശിക്കുന്ന സമയത്ത് ടൂറിസ്റ്റ് വിസ നേടാം എന്നാണ് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ അറിയിച്ചിരിക്കുന്നത്
![]()
