റിയാദ്: കേളി കലാ സാംസ്കാരിക വേദി നസീം ഏരിയ ഏഴാമത് സമ്മേളനം സെപ്തംബര്‍ 12ന് നടക്കും. സമ്മേളന ലോഗോ പ്രകാശനം സംഘാടക സമിതി ചെയര്മാന് ഹാരിസിന്റെ അധ്യക്ഷതയില്‍ നടന്നു. സംഘടക സമിതി കണ്‍വീനര്‍ നൗഫല്‍ മുതിരമണ്ണ ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവുമായ സജീവന് കൈമാറി ലോഗോ പ്രകാശനം ചെയ്തു. കേളി പ്രസിഡന്റും രക്ഷാധികാരി കമ്മറ്റിയംഗവുമായ സെബിന് ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്തു.
നസീം ഏരിയ രക്ഷാധികാരി കണ്‍വീനര്‍ ജോഷി പെരിഞ്ഞനം, കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഹാരിസ്, സജീവ് ഏരിയ കമ്മറ്റി അംഗം സഫറുദീന്‍, ഉല്ലാസന്, വിനോദ്കുമാര്‍, ഗിരീഷ്കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സംഘടക സമിതി കണ്‍വീനര്‍ നൗഫല്‍ മുതിരമണ്ണ സ്വാഗതവും ഏരിയ കമ്മറ്റി അംഗം സിദ്ദിഖ് നന്ദിയും പറഞ്ഞു.സമ്മേളന നഗറിന് മുൻ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ പേരാണ് കൊടുത്തിരിക്കുന്നത്
![]()
