അബ്ദുൽ റഊഫ് കൊണ്ടോട്ടി, ഖത്തർ
എഴുപത് വയസ്സ് വരെയുള്ള പ്രവാസികൾക്ക് ചേരാവുന്നതും നിലവിലുള്ള രോഗങ്ങൾക്കും പരിരക്ഷ നൽകുന്നതുമായ ‘നോർക്കാ കെയർ’ ഇൻഷുറൻസ് ഉടൻ പ്രാബല്യത്തിൽ.*
👉 *നോർക്കാ കെയർ;* ആരോഗ്യ- അപകട ഇൻഷുറൻസ്
പ്രത്യേകതകൾ:
1. അഞ്ച് ലക്ഷം രൂപവരെയുള്ള പരിരക്ഷ.
2. നിലവിലുള്ള രോഗങ്ങൾക്കും പരിരക്ഷ (ഇത് സാധാരണ ഇൻഷുറൻസുകളിൽ ഉണ്ടാവാറില്ല.)
3. ഇന്ത്യയിലുടനീളം 12,000 ത്തിലധികം ആശുപത്രികളിൽ ക്യാഷ്ലെസ് ചികിൽസ.
4. അപകട മരണം സംഭവിച്ചാൽ അഞ്ച് ലക്ഷം രൂപയും വിദേശത്ത് നിന്നും ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിന് 50,000 രൂപ
5. അപകടം സംഭവിച്ചാൽ അംഗ വൈകല്യങ്ങൾക്കനുസരിച്ച്.
6. റൂം വാടക, ഐസിയു ചാർജ്ജുകൾ
7. 30 ദിവസത്തെ പ്രീ ഹോസ്പിറ്റലൈസേഷൻ, 60 ദിവസത്തെ പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ ചിലവുകൾ, ഡേ കെയർ ചികിൽസയും ഉൾപ്പെടുത്തിയിട്ടുണ്ട്.
▶️ *വയസ്സ്:* 70 വയസ്സ് വരെ
▶️ *പ്രീമിയം തുക:* ഒരാൾക്ക് 7,965/ രൂപ
▶️ അധികമായ ഒരു കുട്ടിക്ക് (ഇരുപത്തി അഞ്ച് വയസ്സിന് താഴെ) Rs. 4,130/-
▶️ ഭർത്താവ്, ഭാര്യ, ഇരുപത്തി അഞ്ചു വയസ്സിന് താഴെയുള്ള രണ്ട് കുട്ടികൾ എന്നിവർക്ക് Rs. 13,725/- രൂപ
▶️ *പോളിസി കാലാവധി:* ഒരു വർഷം.
![]()
