അബ്ദുൽ റഊഫ് കൊണ്ടോട്ടി, ഖത്തർ
ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവാസികൾക്ക്, കോൺസുലർ സർവ്വീസുമായി ബന്ധപ്പെട്ട കാര്യങ്ങളിലുള്ള പരാതികൾ കൈകാര്യം ചെയ്യുന്നതിന് 2015 മുതൽ ഫലപ്രദമായി പ്രവർത്തിക്കുന്ന സംവിധാനമാണ് MEA’ in Aid of Diaspora in Distress (MADAD).
👉ഈ സംവിധാനം വഴി മുൻഗണന നൽകുന്ന സേവനങ്ങൾ:
1. കോടതി കേസുകൾ
2. വിദേശത്തെ ജയിൽ വാസം
3. ശമ്പളവും കുടിശ്ശികയും
4. മൃതദേഹം കൊണ്ടു പോവൽ
5. ഗാർഹിക തൊഴിലാളികളുടെ പ്രശ്നങ്ങൾ
6. മിസ്സിംഗ് കേസുകൾ
വിദേശത്ത് പഠനം നടത്തുന്ന വിദ്യാർത്ഥികൾക്കും പരാതികൾ സമർപ്പിക്കാം.
2024 ൽ ലഭിച്ച 5704 പരാതികളിൽ 5467 എണ്ണത്തിനും പരിഹാരം കാണാൻ സാധിച്ചിട്ടുണ്ടെന്നും പാർലെമെൻ്റിൽ ചോദ്യത്തിന് മറുപടിയായി വിദേശ കാര്യ സഹമന്ത്രി അറിയിച്ചു.
https://www.madad.gov.
![]()
