ദിവസേന ശ്വാസ കോശ അർബുദ രോഗികൾ കൂടി വരികയാണ് . ഇതിന്റെ പ്രധാന കാരണം പുകവലിലും അന്തരീക്ഷത്തിലെ പൊടി പടലങ്ങളും ആധുനിക ജീവിതരീതിയുമാണ്. പുകവലി പോലും ഈ സിഗരറ്റ് എന്ന നൂതന രീതിയിൽ രൂപാന്തരം പ്രാപിച്ചു എന്നതും, സിന്തറ്റിക്ക് ലഹരി വസ്തുക്കളുടെ ഉപയോഗവും ഏറെ ആശങ്കപ്പെടുത്തുന്നു.
കുഞ്ഞുങ്ങളിൽ പോലും അർബുദം വരാനുള്ള കാരണം പുകവലിക്കുന്നയാളുടെ സാമീപ്യമാണ്. 70% പുരുഷന്മാരിലും 30 % സ്ത്രീകളിലും ശ്വാസകോശ അർബുദം കണ്ടു വരുന്നു
കാഞ്ചനാര ഗുൽഗുലു, തൃഫല ചൂർണ്ണം, ചവനപ്രാശം മുതലായ മരുന്നുകളും പ്രാണായാമം, ഭ്രാമരി പ്രാണായാമം എന്നീ ശ്വാസന വ്യായാമങ്ങളും ഏറെ ഫലം ചെയ്യുന്നതായി കണ്ടു വരുന്നു
രോഗം വന്നു ചികിൽസിച്ചു ഭേദമാക്കുന്നതിനേക്കാളും നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്
ആരോഗ്യമാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് ഏവർക്കും ആയൂരാരോഗ്യ സൗഖ്യം നേരുന്നു.
Dr C.K BlNDU
MD (Ayu) (Govt. Retd SMO)
Assistant professor
MVR Ayurveda Medical College Hospital,
Parassinikadavu
![]()
