തിരുവല്ല: 68-ാമത് പമ്പാ ബോട്ട് റേസ് തിരുവോണ ജലോത്സവംത്തിൻറ 2025 ലെ
“ഭാഗ്യചിഹ്നം”എൻട്രികൾ ക്ഷണിക്കുന്നു.പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും കലാകായിക സംസ്കാരിക വേദികളിൽ കൂടുതൽ പ്രാതിനിധ്യം നൽകിക്കൊണ്ട്
നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ സെപ്റ്റംബർ 5 ന് നടക്കുന്ന 68-ാമത് തിരുവോണ ജലോത്സവത്തിന്റെ ഭാഗ്യചിഹ്നം നിശ്ചയിക്കുന്നതിനുള്ള എൻട്രികൾ മൽസരാടിസ്ഥാനത്തിൽ ക്ഷണിക്കുന്നത്.എൻട്രികൾ 2025 ആഗസ്റ്റ് 10ന് വൈകിട്ട് അഞ്ചു വരെ നൽകാമെന്ന് പബ്ലിസിറ്റി കൺവീനർ അറിയിച്ചു.
നിബന്ധനകൾ:
1. എ ഹോർ സൈസ് ഡ്രോയിംഗ് പേപ്പറിൽ ഭാഗ്യചിഹ്നം തയ്യാറാക്കേണ്ടതാണ്.
2. സൃഷ്ടികൾ ജലമേളയ്ക്ക് ഉതക്കുന്നതായിരിക്കണം.
3. ഒരാൾക്ക് ഒന്നിലധികം എൻട്രികൾ സമർപ്പിക്കാം.
4. മറ്റെതെങ്കിലും മൽസരത്തിനു സമർപ്പിച്ചിട്ടുള്ള എൻട്രികൾ സമർപ്പിക്കാൻ പാടില്ല.
5. കമ്പ്യൂട്ടറിൽ തയ്യാറാക്കിയ എൻട്രികളും സമർപ്പിക്കുന്നതിനു തടസമില്ല.
തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടിയ്ക്ക് ക്യാഷ് അവാർഡും മെമ്മെന്റോയും നൽക്കുന്നതിനോടൊപ്പം വള്ളംകളി ദിവസം ആദരിക്കുന്നതുമാണ്.
എൻട്രിയോടൊപ്പം പേര്, മേൽ വിലാസം, ഫോൺ നമ്പർ എന്നിവ എഴുതി സമർപ്പിക്കണം. റിയാദിലെ പ്രവാസിയായ പീറ്റർ വർഗീസാണ് മീഡിയ കൺവീനറായി പ്രവർത്തിക്കുന്നത്.
അയക്കേണ്ട വിലാസം:
പബ്ലിസിറ്റി കൺവീനർ,
തിരുവോണ ജലോത്സവം,
നീരേറ്റുപുറം പി.ഒ
തിരുവല്ലാ-689571
Phone: 0091 984793 9373
e.mail: [email protected]
![]()
