ദമാം :സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ദമാമിലെ മിടുക്കന്മാരായ വിദ്യാർഥി വിദ്യാർഥിനികളെ പ്രവാസി വെൽഫെയർ തൃശൂർ എറണാകുളം ജില്ലാ കമ്മിറ്റി അനുമോദിച്ചു. ദമാമിലെ വ്യത്യസ്ത മേഖലകളിൽ നടന്ന അനുമോദന ചടങ്ങിൽ പ്രവാസി വെൽഫെയർ തൃശ്ശൂർ എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഷൗക്കത്ത് പാടൂർ, ജില്ലാ ജനറൽ സെക്രട്ടറി റയ്യാൻ റസ്സൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ റൗഫ് ചാവക്കാട്, സെമിയുള്ള കൊടുങ്ങല്ലൂർ, മെഹബൂബ് റയ്യാൻ, അനീസ മെഹബൂബ്, ശരീഫ് കൊച്ചി തുടങ്ങിയവർ അവാർഡുകൾ വിതരണം ചെയ്തു. പത്താംക്ലാസിൽ ഉന്നത വിജയം കരസ്ഥമാക്കിയ മുഹമ്മദ് നബീൽ, മുഹമ്മദ് സഹൽ, ഹനിയാ ഷാഫി, നെഹാൻ മന്ഹ, സാഫ്തർ തുടങ്ങിയവരും പന്ത്രണ്ടാം ക്ലാസിൽ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ ഹാനി അബ്ദുൽ റഹീം, മുഹമ്മദ് സാബിത്, ഫിസ്സ അർഷദ് തുടങ്ങിയവരും അവാർഡുകൾ ഏറ്റുവാങ്ങി.
![]()
