അബ്ദുൽ റഊഫ് കൊണ്ടോട്ടി
തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്സ് നടപ്പിലാക്കുന്ന ദുരിതാശ്വാസ പദ്ധതിയാണ് *’സാന്ത്വന’.*
👉 *സഹായ ധനം:*
– മരണം (ഒരു ലക്ഷം രൂപ),
– ചികിത്സ (അമ്പതിനായിരം രൂപവരെ),
– പെൺ മക്കളുടെ വിവാഹ ധനസഹായം (പതിനയ്യായിരം രൂപ വീതം രണ്ട് മക്കൾക്ക്),
– ഭിന്നശേഷി ഉപകരണങ്ങൾ (പതിനായിരം രൂപ വരെ) ലഭിക്കും.
👉 *അർഹത:*
1. അപേക്ഷകന്റെ വാർഷിക കുടുംബവരുമാനം ഒന്നര ലക്ഷം രൂപയിൽ അധികമാകുവാൻ പാടില്ല. (വിവാഹിതരായ മക്കളുടെ വരുമാനം കുടുംബ വരുമാനമായി കണക്കാക്കില്ല, ആയതിനാൽ ഏറെ പേരും അർഹരാവാൻ സാധ്യതയുണ്ട്.)
2. കുറഞ്ഞത് രണ്ടു വർഷം പ്രവാസി ആയിരിക്കണം.
3. തിരികെയെത്തിയിട്ട് വിദേശത്ത് ജോലി ചെയ്ത കാലയളവ് അല്ലെങ്കിൽ പത്തു വർഷം ( ഇതിൽ ഏതാണോ കുറവ്) ആ സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിച്ചിരിക്കണം.
4. അപേക്ഷിക്കുമ്പോഴോ ധനസഹായം സ്വീകരിക്കുമ്പോഴോ പ്രവാസി ആയിരിക്കാൻ പാടില്ല.
5. ഈ പദ്ധതി പ്രകാരമുള്ള ധനസഹായം ഒറ്റത്തവണയാണ്.
❓ *ഈ പദ്ധതിയിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ എന്ന് പലരും ചോദിക്കുന്നുണ്ട്.*
✅ ഉത്തരം: മുൻകൂട്ടി രജിസ്റ്റർ ചെയ്യുകയോ, നോർക്ക കാർഡ് നിർബന്ധമോ ഇല്ല. മറിച്ച് ആവശ്യമുള്ള ഘട്ടങ്ങളിൽ അപേക്ഷിക്കുകയാണ് വേണ്ടത്.
![]()
