കായംകുളം :43 വർഷം അംഗൻവാടി ടീച്ചറായി സേവനമനുഷ്ഠിച്ചു പടിയിറങ്ങിയ കായംകുളം മുൻസിപ്പാലിറ്റി ആറാം വാർഡിലെ 54-ാം നമ്പർ അംഗൻവാടിയിലെ റംലത്ത് ടീച്ചർക്ക് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ സ്നേഹോപഹാരം നൽകി ആദരിച്ചു. വാർഡ് പ്രസിഡണ്ട് സക്കീർ ഹുസൈൻ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ചു. അനുമോദന ചടങ്ങ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നൗഫൽ ചെമ്പകപ്പള്ളി ഉദ്ഘാടനം ചെയ്തു. നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം സുറുമി ഇലമ്പടത്ത്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മുഹമ്മദ് സജീദ്, ആലപ്പുഴ ജില്ല പ്രവാസി കോൺഗ്രസ് സെക്രട്ടറി അനീസ് മങ്ങാട്ട്, വള്ളിയിൽ ഹുസൈൻ, ശിഹാബ് കൊച്ചയ്യത്ത്, അഷ്റഫ് പാലാനിയിൽ, അർഷിദ് അച്ചേരിൽ, സാദിഖ് ചെമ്പകപ്പള്ളി എന്നിവർ സംസാരിച്ചു.
![]()
