റിയാദ്: കേളി കലാ സാംസ്കാരിക വേദി ഉമ്മുല്‍ഹമാം ഏരിയായുടെ ആറാമത് സമ്മേളനം ഉമ്മുല്‍ ഹമാം മുന്‍ ഏരിയ സെക്രട്ടറിയും കേളി മുന്‍ വൈസ് പ്രസിഡന്റുമായിരുന്നു പികെ മുരളി നഗറില്‍ ആഗസ്ത് 22ന് നടക്കുമെന്നു സംഘാടക സമിതി അറിയിച്ചു . സമ്മേളന വിജയത്തിനായി 31 അംഗ സംഘാടകസമിതി രൂപീകരിച്ചു. യോഗത്തില്‍ ഏരിയ പ്രസിഡന്റ് ബിജു ഗോപി അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗവും ന്യൂ സനയ്യ ഏരിയ സെക്രട്ടറിയുമായ ഷിബു തോമസ് സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി നൗഫല്‍ സിദ്ദിഖ് സംഘാടകസമിതി പാനല്‍ അവതരിപ്പിച്ചു.
അബ്ദുല്‍ കലാം ചെയര്മാന്, അബ്ദുസലാം വൈസ് ചെയര്മാന്, വിപീഷ് രാജന് കണ്‍വീനര്‍, ഹരിലാല്‍ ബാബു ജോ. കണ്‍വീനര്‍, അനില്‍ കുമാര്‍ സാമ്പത്തിക കമ്മറ്റി കണ്‍വീനര്‍ കൂടാതെ ബിജു ഗോപി, സമദ്, ബേബി, സന്തോഷ് കുമാര്‍, മുസ്തഫ, പാര്ത്ഥന്, അബ്ദുസലാം ആലുവ , മനു പത്തനംതിട്ട ജയരാജ് , സുധിന്‍ കുമാര്‍, നസീര്‍ .എം, മോഹനന്, ജംഷീര്‍, അനില്‍ കുമാര്‍ പുലിക്കെരില്, സുനില്‍ കുമാര്‍ കാസര്‍കോഡ്, മൃദുന് വി സുരേഷ് പി, എന്നിവരടങ്ങുന്ന വിവിധ സബ് കമ്മറ്റികളേയും യോഗം അംഗീകരിച്ചു.
12ാമത് കേന്ദ്രസമ്മേളനത്തിന് മുന്നോടിയായി ഏരിയയിലെ 5 യൂണിറ്റ് സമ്മേളനങ്ങളും ഇസ്തിഹാര്‍ യൂണിറ്റ് രൂപീകരണ കണ്‍വെന്‍ഷനും സമയബന്ധിതമായി പൂര്‍ത്തിയാക്കിയിരുന്നു. നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികള്‍ അകീക് യൂണിറ്റ് അഷ്റഫ് എം പി , അനില്‍ കുമാര്‍, മോഹനന് മാധവന് ഉമ്മുല്‍ഹമാം നോര്‍ത്ത് യൂണിറ്റില്‍ ഹരിലാല്‍ ബാബു, ജയരാജ്, ജയന് എന്‍ കെ , ഉമ്മുല്‍ഹമാം സൗത്ത് യൂണിറ്റില്‍ അക്ബര്‍ അലി, കരീം അമ്പലപ്പാറ, അബ്ദുസമദ് , ദല്ലാ മുറൂജ് യൂണിറ്റില്‍ അബ്ദുസലാം, വിപീഷ് രാജന്, നസീര്‍ എം, ദരിയ്യ ജാക്സ് യൂണിറ്റില്‍ അനില്‍ പി എസ്, സന്തോഷ് കുമാര്‍, തങ്കച്ചന് എന്നിവര്‍ യഥാക്രമം പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നീ ചുമതലകള്‍ വഹിക്കുന്നു. പുതുതയി രൂപീകരിച്ച ഇസ്തിഹാര്‍ യൂണിറ്റ് ഭാരവാഹികളായി പ്രേം കുമാര്‍, ഷാജി തൊടിയൂര്‍, മനു പത്തനംതിട്ട എന്നിവരേയും തെരഞ്ഞെടുത്തു.
കേളി കേന്ദ്ര കമ്മിറ്റി അംഗം ലിബിന് പശുപതി, ഏരിയ രക്ഷാധികാരി സെക്രട്ടറി ഷാജു പി പി ഏരിയ ട്രഷറര്‍ സുരേഷ് പി എന്നിവര്‍ അഭിസംബോധന ചെയ്തു സംസാരിച്ചു, ഏരിയ സെന്റര്‍ അംഗം ജയരാജ് എം പി സ്വാഗതവും, സംഘാടക സമിതി കണ്‍വീനര്‍ വിപീഷ് രാജന് നന്ദിയും പറഞ്ഞു,
![]()
