കായംകുളം :കായംകുളം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരുടെപേര് വിവരങ്ങൾ അടങ്ങുന്ന ഡയരക്ടറി രജിസ്റ്റർ പ്രകാശനം ചെയ്തു. ഡയറക്ടറിയുടെ പ്രകാശനകർമ്മം ദേവസ്വം ബോർഡ് മെംബർ അഡ്വ: ഏ. അജികുമാർ നിർവ്വഹിച്ചു. ബാർ അസോസിയേഷൻ പ്രസിഡന്റ് ബി ബോബൻ അദ്യക്ഷത വഹിച്ചു. അഭിഭാഷകരായ ഒ ഹാരിസ്, ഏ അഷറഫുദ്ദീൻ, കെ.എസ്. ജീവൻ, എസ്. സുരേഷ് കുമാർ, പ്രമീളാ ജോൺ, കെ.രാജമ്മ, എം.എസ്. ദേവലാൽ’ ഡി.സന്തോഷ് കുമാർ, പ്രഭാത്.ജി.കുറുപ്പ്, ആദിത്യൻ, ഷീജ, നകുൽ എന്നിവർ സംസാരിച്ചു.
സെക്രട്ടറി അഡ്വ: എച്ച്. സുനി സ്വാഗതവും ട്രഷർ ഉണ്ണീ. ജെ. വാര്യത്ത് നന്ദിയും പറഞ്ഞു.
![]()
