ബുറൈദ : ഒഐസിസി അൽ ഖസ്സിം സെൻട്രൽ കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണ യോഗം നടത്തി. ബുറൈദയിലെ പ്രിയദർശിനി മെമ്മോറിയൽ ഹാളിൽ നടത്തിയ അനുസ്മരണ യോഗത്തിൽ പ്രസിഡൻ്റ് അബദുൽ റഹിമാൻ തിരുർ അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകനും സംഘടനാ ജനറൽ സെക്രട്ടറിയുമായ പ്രമോദ് കുര്യൻ കോട്ടയം ഉമ്മൻ ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. കാലത്തിന് മായ്ക്കാൻ കഴിയാത്ത ജനകീയ നേതാവും കേരളത്തിലെ ജന പ്രിയ മുഖ്യമന്ത്രിയും വികസന നായകനുമായ ഉമ്മൻ ചാണ്ടിയെ കേരളമുള്ള കാലത്തോളം മറക്കില്ലെന്ന് അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു. അന്തരിച്ച കോൺഗ്രസ്സ് നേതാവും മുൻ കെ പി സി സി പ്രസിഡന്റുമായ സി വി പദ്മരാജനെ യോഗം അനുസ്മരിച്ചു. യോഗത്തിൽ കലാ കായിക കൺവീനർ സുധീർ കായംകുളം, കുബൈ ഏരിയാ കമ്മിറ്റി പ്രസിഡൻ്റ് മനോജ് തോമസ് പത്തനംതിട്ട, ട്രഷറർ അനസ് ഹമീദ് തിരുവന്തപുരം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി പി എം അശ്റഫ് കോഴിക്കോട് സ്വാഗതം പറഞ്ഞു. ജോയ്ൻ്റ് ട്രഷറർ ഷിയാസ് കണിയാപുരം നന്ദിയും പറഞ്ഞു.
![]()
