തൃശ്ശൂർ: തളിക്കുളം മൂന്നാം വാർഡിലെ രണ്ട് അംഗനവാടികളിലേയും മുഴുവൻ കുട്ടികൾക്കും ഇൻകാസ് ദുബായ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെയും കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ സൗജന്യമായി കുടകൾ വിതരണം ചെയ്തു.
മുൻ എംപി ടി എൻ പ്രതാപൻ ഉദ്ഘാടനം നിർവഹിച്ചു.
മണ്ഡലം പ്രസിഡണ്ട് പി ഐ സുൽഫിക്കർ, കെപിസിസി മൈനൊരിറ്റി സെൽ കോർഡിനേറ്റർ ഷമീർ മുഹമ്മദാലി, ഹിറോഷ് ത്രിവേണി, രത്നാകരൻ, മിനി ഉദയകുമാർ, അംഗനവാടി ടീച്ചർമാരായ ഷീജ, ലത, ജി എം എൽ പി സ്കൂൾ പ്രധാന അധ്യാപിക ജീജ, ബിനോയ് തുടങ്ങിയവർ പ്രസംഗിച്ചു. വാസൻ കോഴിപ്പറമ്പിലിന്റെ അധ്യക്ഷതയിൽ ഫൈസൽ സ്വാഗതവും ബഷീർ എം കെ നന്ദിയും രേഖപെടുത്തി.
![]()
