റിയാദ് :ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ ഐ സി സി) റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “ഉമ്മൻചാണ്ടി കരുതലും കരുത്തും ” എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രസംഗ മത്സര വിജയികളെ പ്രഖ്യാപിച്ചു.
എറണാകുളം ഒ ഐ സി സി ജില്ല കമ്മിറ്റിയിൽ നിന്നുള്ള ലാലു വർക്കി ഒന്നാം സ്ഥാനം നേടി.ഷാജഹാൻ ചളവറ രണ്ടാം സ്ഥാനവും റിജോ ഡോമിനിക്ക്, മുസ്തഫ കുമരനല്ലൂർ എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു.
ജൂലൈ 25 ന് ചാണ്ടി ഉമ്മൻ എം എൽ എ ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിൽ വെച്ച് വിജയികൾക്കുള്ള ആദരവ് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
![]()
