ദോഹ: സിറിയക്കു നേരെയുണ്ടായ ഇസ്രായേല്‍ ആക്രമണത്തെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതിനും അതിര്‍ത്തി സംരക്ഷിക്കുന്നതിനും രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളെ തടയുന്നതിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. സിറിയയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എന്‍ ചാര്‍ട്ടര്‍ എന്നിവയുടെ ലംഘനവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിറിയന്‍ പ്രസിഡന്റ് അഹ്മദ് അല്‍ ശര്ഉമായി അമീര്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് പിന്തുണ അറിയിച്ചത്
![]()
