കൊല്ലം: കൊല്ലം തേവലക്കര സ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന് യാത്രാമൊഴി നൽകി സഹപാഠികൾ.കൂട്ടുകാരന്റെ ചേതനയറ്റ ശരീരം കണ്ട വിദ്യാർത്ഥികൾ തേങ്ങലടക്കി പിടിച്ച നിസ്സഹായ രംഗങ്ങൾ കണ്ടു നിന്നവരുടെ കണ്ണ് നനച്ചു.
പൊതുദർശനത്തിനായി മൃതദേഹം സ്കൂളിൽ എത്തിച്ചപ്പോൾ തന്നെ അന്ത്യാഞ്ജലി അർപ്പിക്കാൻ നാട്ടുകാരുടെ തിരക്കായിരുന്നു. മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിൽ എത്തിക്കും. നിരവധി പേരാണ് മിഥുനെ അവസാന നോക്ക് കാണാൻ അവിടെയും എത്തിയിരിക്കുന്നത്. തുർക്കിയിൽ നിന്ന് കൊച്ചിയിൽ വിമാനമിറങ്ങിയ അമ്മ സുജ പോലീസ് വാഹനത്തിൻറെ അകമ്പടിയിൽ കൊല്ലത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
![]()
