റിയാദ്: കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഗ്രാൻഡ് ഹൈപ്പർ, അൽ റയാൻ സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ പിക്ചർ, ട്രോഫി, ലോഗോ, കൂപ്പൺ എന്നിവയുടെ പ്രകാശന കർമ്മം മുർസലാത്തിലെ ടൂൺസ് ഇന്റർനാഷണൽ സ്കൂളിൽ നാളെ വെള്ളിയാഴ്ച രാത്രി 6 :30ന് നടക്കും. റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഒമ്പതാമത് എഡിഷനാണ് ഇത്. റിയാദിലെ പ്രമുഖ എട്ട് ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ കെഎംസിസി പ്രവർത്തകർക്കായി 8 ജില്ലകളുടെ ജില്ല ഫുട്ബോളും ഇതിനോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. രണ്ടുമാസക്കാലം നീണ്ടുനിൽക്കുന്ന ടൂര്‍ണമെന്റ് ശിഫ ദിരാബ്റോഡിലെ ദുറാത്ത് അൽമലാബ് സ്റ്റേഡിയത്തിലാണ്
നടക്കുന്നത്. ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെട്ട ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി സൗദിയിലെയും നാട്ടിലെയും ഐ ലീഗ് താരങ്ങൾ അടക്കമുള്ള പ്രമുഖ കളിക്കാരാണ് വിവിധ ടീമുകളിലായി കളത്തിൽ ഇറങ്ങുന്നത്. നീണ്ട ഇടവേളക്ക് ശേഷമാണ് റിയാദിൽ ഇലവൻസ് മത്സരങ്ങൾ അരങ്ങേറുന്നത്. ടൂൺസ് സ്കൂളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ റിയാദിലെ ബിസിനസ് രംഗത്തെയും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെയും പ്രമുഖർ പങ്കെടുക്കും. റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോടെയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി അറിയിച്ചു. സിറ്റി ഫ്ലവർ, എബിസി കാർഗോ, ലുലു ഹൈപ്പർ തുടങ്ങി പ്രമുഖ ബിസിനസ് സ്ഥാപനങ്ങളാണ് പ്രയോജികർ.
![]()
