റിയാദ് : ടുഡേയ്സ് റിയാദ് ഓൺലൈൻ മീഡിയ ആദ്യമായി അവതരിപ്പിച്ച ‘അരികിൽ നീ ഇല്ലാതെ’ എന്ന സംഗീത ആൽബം വൈറല്‍ ആയികൊണ്ടിരിക്കുന്നു. ഇതിനകം 150K പ്രേക്ഷകർ കഴിഞ്ഞു.
ചിന്ത പ്രൊഡക്ഷന്റെ ഈ മ്യൂസിക് ആൽബത്തിൽ പാടിയിരിക്കുന്നത് ഗാനാലാപന രംഗത്ത് നിരവധി വേദികളിൽ വേറിട്ട അവതരണ മികവിലൂടെ സംഗീത ആസ്വാദകരുടെ ശ്രദ്ധ പ്രിടിച്ചു പറ്റിയ യുവ ഗായകൻ സുഐബ് മലക്കാർ ആണ് .ഈ സംഗീത ആൽബത്തിന്റെ സ്റ്റോറി & ഡിറ്റക്ഷൻ എസ് വി ജെ ആണ് .അസിസ്റ്റന്റ് ഡയറക്ഷൻ അരുൺ മോഹൻ & സഹീർ റസിയൻ ,കൂടാതെ അവതരണ ശൈലികൊണ്ട് ശ്രെദ്ധ നേടിയ റിക്കി യോഷിത്തു & അഞ്ജിത്തഹാ ബാലകൃഷ്ണൻ ആണ് അഭിനേതാക്കൾ. ലിറിക്സ് സബ്ന ഷബീർ, മ്യൂസിക് ഡിറ്റക്ഷന്‍ ജിം പ്രിൻസ് ,റെക്കോർഡിങ് സ്റ്റുഡിയോ എ ആർ കെ ഓഫ് ഹെവൻ,എഡിറ്റിംഗ് ഷിന്റോ ,മീഡിയ പ്രൊമോഷൻ ടുഡേയ്സ് റിയാദ് & ഷഹീർ റസിയൻ ആൻഡ് ഷെമി വോക്സ്.പി ആർ ഒ ചെയ്തിരിക്കുന്നത് റിയാദിലെ നവാഗത സംവിധായകൻ അരുൺ കൃഷ്ണയാണ്. ജൂലൈ 3ന് നടന്ന ഡബ്ലിയു എം സി യുടെ പ്രീ സമ്മർ ബാംഗ് 2025 എന്ന പ്രോഗാമിനാണ് പോസ്റ്റർ റിലീസ് ചെയ്തത്.ഡബ്ലിയു എം സി യുടെ പ്രധാന ഭാരവാഹികളോടൊപ്പം മലയാളികളുടെ പ്രിയ പിന്നണി ഗായകൻ നിസാം അലി യാണ് പോസ്റ്റർ പ്രകാശനം ചെയ്തത്.ടുഡേയ്സ് റിയാദ് അഡ്മിൻ സജീർ ചിതറ ,സിയാദ് വർക്കല ,പ്രമുഖ ഗായകൻ തങ്കച്ചൻ വയനാട് , മാധ്യമപ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ ,സീനിയർ അഡ്വൈസർ ഡോ കെ ആർ ജയചന്ദ്രൻ ആശംസകൾ നേര്‍ന്നു.
![]()
