റിയാദ്: പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന് റിയാദിന് പുതിയ നേതൃത്വം. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക പൊതുയോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡന്റ് മുഹമ്മദാലി മരോട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുജീബ് മൂലയില്‍ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും ഹ്യുമാനിറ്റേറിയന്‍ കണ്‍വീനര്‍ ഉസ്മാന് പരീത് ജീവകാരുണ്യ റിപ്പോര്‍ട്ടും, ട്രഷറര്‍ അന്‍വര്‍ മുഹമ്മദ് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി സലാം പെരുമ്പാവൂര്‍ (രക്ഷാധികാരി), സാജു ദേവസ്സി (പ്രസിഡന്റ്), കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടന്‍ (സെക്രട്ടറി), തന്‍സില്‍ ജബ്ബാര്‍ (ട്രഷറര്‍), ലാലു വര്‍ക്കി (ജീവകാരുണ്യ കണ്‍വീനര്‍), ഉസ്മാന് പരീത്, അന്‍വര്‍ മുഹമ്മദ് (വൈസ് പ്രസിഡന്റുമാര്‍), അഡ്വ: അജിത് ഖാന്, ഹാരിസ് മേതല (ജോയിന്റ് സെക്രട്ടറിമാര്‍), സിയാവുദ്ധീന്‍ (ആര്‍ട്സ് കണ്‍വീനര്‍), നൗഷാദ് പള്ളത്ത് (സ്പോര്‍ട്സ് കണ്‍വീനര്‍), മുഹമ്മദ് സഹല്‍, മിഥുലാജ് (മീഡിയ കണ്‍വീനര്‍മാര്‍), അബ്ദുല്‍ മജീദ്, സാലിഹ് (ലോണ്‍ കണ്‍വീനര്‍മാര്‍), അലി വാരിയത്ത്, സലാം മാറമ്പിള്ളി, ഡൊമിനിക് സാവിയോ, കരീം കാനാമ്പുറം (അഡ്വൈസറി മെമ്പേഴ്സ്) എന്നിവരെ തെരഞ്ഞെടുത്തു.
![]()
