ഇനിയും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എത്രയെത്ര നിയമങ്ങൾ നിയമക്കുരുക്കുകൾ…. ഒറ്റ വെബ്ബിനാറിലൂടെ പ്രവാസികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും നിയമക്കുരുക്കുകളും അറിയാൻ ഒരവസരം ഒരുക്കുകയാണ് ഗ്ലോബൽ പ്രവാസി വെൽഫെയർ ഫോറം. ജൂലൈ മാസം 18 നു വൈകിട്ടു ഇന്ത്യൻ സമയം 7.30 നു നടക്കുന്ന വെബിനാർ കേരള അഡ്മിനിസ്ട്രേടിവ് ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് സി കെ അബ്ദുൽ റഹീം ഉദ്ഘാടനം ചെയ്യും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ അഭിഭാഷകരും നിയമോപദേശകരും ഒപ്പം വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ നേതാക്കളും വെബിനാറിൽ പങ്കെടുക്കുമെന്ന് ഗ്ലോബൽ പ്രവാസി വെൽഫെയർ ഫോറം കോർഡിനേറ്റർ ഏലിയാസ് ഇസഹാക്ക് അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കുവാനുള്ള സൂം ലിങ്ക് വഴിയെ അറിയിക്കുന്നതാണ്.
ഗ്ലോബൽ പി ആർ ഫോറം
WMF
![]()
