റിയാദ്:റിയാദ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകുന്ന ജോ ജോഷി എൻഡോവ്മെൻഡ് അവാർഡിന് മോഡേൺ മിഡിലീസ്റ്റ് സ്കൂളിലെ സാമിയ സാജിത ഷഫീർ അർഹയായി.സി.ബി.എസ്.സി പത്താം തരം ബോർഡ് എക്സാമിൽ എറ്റവും കൂടുതൽ മാർക്ക് ലഭിച്ച വിദ്യാർത്ഥിക്കാണ് അവാർഡ് നൽകുന്നത്. ഇരുപത്തയ്യായിരം രൂപയും, മൊമെൻഡോയും , സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്. റിയാദിലെ എല്ലാ ഇന്ത്യൻ സ്ക്കൂളുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു. ബത്തയിലെ യാസ്മിൻ ഓഡിറ്റോറിയത്തിൽ നടന്ന അവാർഡുദാന ചടങ്ങിൽ മുഖ്യാതിഥിയായ ഗൾഫ് മാധ്യമം സൗദി ചീഫും എഴുത്തുകാരനുമായ നജീം കൊച്ചുകലുങ്ക് മൊമെൻറോ സമ്മാനിച്ചു. ഇന്ന് പ്രവാസ ലോകത്തെയും കേരളത്തിലെയും വിദ്യാഭ്യാസ നിലവാരത്തിലുള്ള അഭൂതപൂർവ്വമായ വളർച്ച ആദ്യകാല പ്രവാസികൾ വിദ്യാഭ്യാസത്തിനു നൽകിയ വലിയ പ്രാധാന്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ റിയാദ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. ഹാഷിം അദ്ധ്യക്ഷത വഹിച്ചു. ഡോ: സുരേഷ് മംഗലത്ത് ചെക്കും, ഡോ: ഹാഷിം. ടി .പി സർട്ടിഫിക്കറ്റും സമ്മാനിച്ചു. മറുപടി പ്രസംഗത്തിൽ സാമിയ സാജിത സഫീർ ഇതിനായി തന്നെ പ്രാപ്തയാക്കിയ മാതാപിതാ ക്കളോടും അദ്ധ്യാപകരോടും നന്ദി പറഞ്ഞു. പ്രത്യേക ക്ഷണിതാവായ നൗഫൽ പാലക്കാടൻ ഐ എം എ പ്രവാസലോകത്തിന് കേവിഡ് കാലത്ത് നൽകിയ സുസ്ത്യാർഹമായ സേവനങ്ങൾ അനുസ്മരിച്ചു. ചടങ്ങിൽ ഡോ:തോമസ് കൂട്ടുങ്കൽ നന്ദി പ്രകാശിപ്പിച്ചു. റിയാദ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സെക്രട്ടറി ജോസ് ആൻ്റോ അക്കര പരിപാടികൾ നിയന്ത്രിച്ചു. റിയാദിലെ പ്രമുഖ ഡോക്ടർമാർ ചടങ്ങിൽ പങ്കെടുത്തു.
![]()
