റിയാദ് :കൊല്ലം ക്ലാപ്പന കാവുംതറയിൽ പരേതനായ അബ്ദുസ്സലാമിന്റെ മകൻ ഷമീർ (42) റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയാദിലെ ബത്ഹയിൽ ഇലക്ട്രിക് കടയിലെ ജീവനക്കാരനായിരുന്നു ഷമീർ. കുടുംബത്തോടൊപ്പം ബത്ഹയിലാണ് താമസിച്ചിരുന്നത്.
മാതാവ്: റംല.ഭാര്യ: അൻസില.മക്കൾ: മുഹമ്മദ് ഫർഹാൻ, ഫൈഹ, മുഹമ്മദ് ഫൗസാൻ.
സഹോദരങ്ങൾ: ഷാനവാസ്, ഷംല.
മൃതദേഹം റിയാദിൽ കബറടക്കും.ഐ.സി.എഫ് റിയാദ് വെൽഫെയർ ടീം അംഗങ്ങളായ റസാഖ് വയൽക്കര, ഇബ്രാഹിം കരീം, അലി ചെറുവാടി, അമീൻ ഓച്ചിറ എന്നിവരുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി വരുന്നു
![]()
