തൃശൂര്‍: സംസ്ഥാനത്ത് കനത്ത മഴ തുടരവേ തൃശൂര്‍ കൊടകരയില്‍ 20 വർഷം പഴക്കം ഉള്ള കെട്ടിടം ഇടിഞ്ഞു വീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശികളായ രൂപേല്, രാഹുല്‍, ആലിം എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്ന ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. 12 പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. 9 പേരെ രക്ഷപെടുത്തി. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു അപകടം.
കൊടകര ടൗണിനടുത്ത് ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന ഇരുനില കെട്ടിടമാണ് തകര്‍ന്നു വീണത്. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടര്‍ന്നാണ് തകര്‍ന്നത്.
![]()
