തിരുവനന്തപുരം : ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ മാറ്റമുണ്ടെന്ന് മകൻ വി.എ. അരുൺകുമാർ ഫേസ്ബുക്കിൽ കുറിച്ചു. “അച്ഛന്റെ ആരോഗ്യ നിലയിൽ ചെറിയ തോതിലുള്ള പുരോഗതിയായാണ് കാണുന്നത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. വലിയ ആത്മവിശ്വാസത്തിലാണ് ഞങ്ങൾ.” എന്നാണ് അരുൺ കുമാറിന്റെ ഏറ്റുവും പുതിയ ഫേസ്ബുക് പോസ്റ്റ്. സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഒരു സംഘം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടർന്ന് വരുന്നു.
![]()
