റിയാദ്:ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ മുർ സലാത്ത് ,മലാസ് ശാഖകളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു.
പ്രിൻസിപ്പൽ സംഗീത അനൂപ്, വൈസ് പ്രിൻസിപ്പൽ വിദ്യാ വിനോദ് ,സി ഒ ഇ ഷാനിജ ഷനോജ്,മാനേജർ അബീർ,ദിശ സൗദി നാഷണൽ പ്രസിഡന്റ് കനകലാൽ കെ.എം എന്നിവർ സന്നിഹിതനായിരുന്നു. യോഗ ഗുരു സജിൻ എം.ജെ,യോഗ അധ്യാപിക ദേവിക, അവന്തിക,അധ്യാപിക ഗായത്രി തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് യോഗ സെഷൻ അരങ്ങേറിയത്.
യോഗയുടെ പ്രാധാന്യത്തെ പുതുതലമുറയിലേക്ക് പകർന്നു കൊടുക്കാൻ ഉപകരിക്കുന്ന ഉദ്യമത്തിനാണ് ഡ്യൂൺസ് സാക്ഷ്യം വഹിച്ചത്.
ഐക്യവും ആത്മബോധവും നിറഞ്ഞതായിരുന്നു വിദ്യാർത്ഥികളുടെ യോഗാപ്രകടനം.
അന്താരാഷ്ട്ര യോഗദിനാചരണം സ്കൂളിന്റെ സമഗ്രവിദ്യാഭ്യാസ പ്രതിബദ്ധതയെ വെളിവാക്കുന്നതായിരുന്നു.
![]()
