ദമാം: ബഹറിനിൽ വിസ പുതുക്കി തിരികെ വരുന്ന വഴി മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് ഒരു കുട്ടി മരിച്ചു. തൃശൂര്‍ നാട്ടിക സ്വദേശി കല്ലിപറമ്പില്‍ സിദ്ദീഖ് ഹസൈനാറിന്റെ ഇരട്ടക്കുട്ടികളിലൊരാളായ ഫര്‍ഹാന ഷെറിന് (18) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഹുറൈറയില്‍ വെച്ചുണ്ടായ അപകടത്തില്‍ സിദ്ദീഖും ഭാര്യയും മറ്റ് രണ്ട് കുട്ടികളും പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഫര്‍ഹാന ഷെറിന് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
റിയാദില്‍ ജോലി ചെയ്യുന്ന സിദ്ദീഖ് സന്ദര്‍ശന വിസയിലെത്തിയ കുടുംബത്തിന്റെ വിസ പുതുക്കാനാണ് ബഹ്റൈനില്‍ പോയത്.
![]()
