ജിദ്ദ : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് നേടിയ ഉജ്ജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച്, ജിദ്ദ പ്രവാസി യു.ഡി.എഫ് നിലമ്പൂർ നിയോജക മണ്ഡലം കമ്മിറ്റി വിജയഘോഷം സംഘടിപ്പിച്ചു.
ജിദ്ദ ഷറഫിയയിലെ സഫയർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിരവധി ഒ.ഐ.സി.സി, കെ.എം.സി.സി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു .പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും ജനാധിപത്യത്തിന്റെ മൂല്യങ്ങൾ ചേർത്തുപിടിക്കുന്ന ജാഗ്രതയും, ആവേശവും പ്രതിഫലിക്കുന്നതായിരുന്നു ആഘോഷ പരിപാടികൾ.
നിലമ്പൂരിലെ ഈ വിജയം കേവലം ഒരു ഉപ തിരഞ്ഞെടുപ്പ് വിജയമല്ല എന്നും അധികാര ദുർവിനിയോഗവും, അഴിമതിയും, കെടുകാര്യസ്ഥതയും ജനദ്രോഹ നയങ്ങളും മുഖമുദ്രയാക്കിയ കേരളത്തിലെ പിണറായി വിജയൻ സർക്കാറിനെതിരെയുള്ള ശക്തമായ ജനവികാരമാണെന്നും വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും അതിന്റെ തുടർചലനങ്ങൾ പ്രതിഫലിക്കുമെന്നും, വൻഭൂരിപക്ഷത്തോടു കൂടി യു.ഡിഎ.ഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
വൈകിട്ട് ഏഴ് മണിക്ക് ആരംഭിച്ച ആഘോഷ പരിപാടികളിൽ ആവേശകരമായ മുദ്രാവാക്യങ്ങൾ മുഴക്കിയും വിജയഗാനങ്ങൾ ആലപിച്ചും, നാട്ടിൽ നടക്കുന്ന ആഘോഷ പരിപാടികൾക്ക് സമാനമായ രീതിയിൽ പ്രവർത്തകർ അക്ഷരാർത്ഥത്തിൽ ഓഡിറ്റോറിയത്തെ ഇളക്കി മറിച്ചു.പ്രവർത്തകർ മധുര പലഹാരങ്ങളും പായസവും വിതരണം ചെയ്ത് ആഘോഷ പരിപാടികൾ മാധുര്യമേറിയതാക്കി. സംഘാടക മികവിന്റെയും സംഘടനാ ബോധത്തിന്റെയും അതിലുപരി, സാമൂഹിക ഐക്യത്തിന്റെയും നേർക്കാഴ്ചയായ ഈ ആഘോഷ പരിപാടി പ്രവാസി മലയാളികളുടെ രാഷ്ട്രീയ ബോധവും ജനാധിപത്യ ബോധവും വിളിച്ചോതുന്നതായിരുന്നു.വിജയാഘോഷത്തിൽ
ജിദ്ദയിലെ പ്രസിദ്ധ ഗായകന്മാരായ നൂഹ് ബീമാപ്പള്ളി , സി പി മുജീബ് ,റഹീം കാക്കൂർ എന്നിവർ ഗാനാലാപനം നടത്തി.
അനസ് നിലമ്പൂർ, അബൂട്ടി പള്ളത്ത് അബൂബക്കർ അരിമ്പ്ര,സി എം അഹമ്മദ് , യാസിർ നായിഫ് , നാസർ വെളിയംകോട് , ഉമ്മർ മങ്കട, മുജീബ് പാക്കട,ഇസ്മയിൽ മുണ്ടുപറമ്പ് ,
ഇസ്മായിൽ കൂരിപ്പൊയിൽ,ഫൈസൽ മക്കരപ്പറമ്പ,യു എം ഹുസ്സൈൻ മലപ്പുറം,
സമീർ പാണ്ടിക്കാട് , ഇസ്ഹാഖ് മാസ്റ്റർ,സി പി മുജീബ്, അനീസ് , ലാലു മുസ്തഫ , സാജു റിയാസ്, റഫീഖ് കരുളായി, അമീൻ നിലമ്പൂർ, റാഫി വഴിക്കടവ് , ജലീൽ മാടമ്പ്ര , ഷബീർ കല്ലായി, ഹിജാസ് നിലമ്പൂർ, ആഷിഖ് കല്ലായി, അബ്ദുറഹിമാൻ തേനാരി,കെ പി ഉസ്മാൻ , ഉസ്മാൻ പോത്ത്കല്ല് , നിസ്നു ഹുസ്സൈൻ, എന്നിവർ നേതൃത്വം നൽകി.
![]()
