ദോഹ: മാതാപിതാകൾക്ക് കുട്ടികളോടുള്ള സമീപനം’ എന്ന വിഷയത്തിൽ കെഎംസിസി ഖത്തർ സ്റ്റേറ്റ് വുമൻസ് വിങ്ങ് പാനൽ ഡിസ്കഷൻ സംഘടിപ്പിച്ചു. കെഎംസിസി ഹാളിൽ നടന്ന പരിപാടിയിൽ വിമൻസ് വിങ്ങ് പ്രസിഡന്റ് സമീറ അബ്ദുൾനാസറിന്റെ അധ്യക്ഷതയിൽ കെഎംസിസി ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് ഉദ്ഘാടനം ചെയ്തു.
ഉത്തമ സമൂഹത്തിന്റെ സൃഷ്ടിപ്പിന് ഉദാത്തമായ തലമുറ അനിവാര്യമാണെന്നും ഇതിന്
രക്ഷാകർതൃത്വം ഒരു പ്രധാന ഘടകമാവുന്നുമെന്നും പാനലിസ്റ്റുകൾ അഭിപ്രായപ്പെട്ടു.
കുട്ടികളുടെയും കൗമാരക്കാരുടെയും വ്യക്തിത്വ വികസനവും, അതോടൊപ്പം നേരിടേണ്ടി വരുന്ന സങ്കീർണമായ പ്രതിസന്ധികളും പൊതുവായ സംശയങ്ങളും കുട്ടികളെ ഫലപ്രദമായി വളർത്തുന്നതിനെക്കുറിച്ചുള്ള നേർവഴികൾ എന്തൊക്കെയാണെന്നും ചർച്ച ചെയ്തു. തെറ്റിദ്ധാരണകൾ ദുരീകരിക്കാനും അതു വഴി കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്താനും, മക്കളോടുള്ള സമീപനം ഇന്നത്തെ കാലത്ത് എങ്ങനെ ആവണമെന്നതിനെ കുറിച്ച് നല്ല അറിവുകിട്ടാൻ ഒരു സുവർണാവസമായി പ്രോഗ്രാം ഉപകാരപ്പെട്ടെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. കുട്ടികളുമായി അകന്നു കഴിയേണ്ടി വരുന്ന പ്രവാസി രക്ഷിതാക്കളുടെ പ്രശ്നങ്ങളും പ്രത്യേകം ചർച്ച ചെയ്തു. മാതാപിതാക്കളുടെ ഉത്തരവാദിത്വം പുതിയ കാലഘട്ടത്തിൽ എങ്ങിനെ നിർവ്വഹിക്കണമെന്നും അതുവഴി കുട്ടികളുടെ വളർച്ചയെ എങ്ങിനെ ക്രമീകരിക്കണമെന്നും ചർച്ച ചെയ്തു.
പ്രശസ്ത മാനസികാരോഗ്യ വിദഗ്ധ ചിഞ്ചു മംഗലത്തിൽ, ഖത്തർ പേരന്റിംഗ് നെറ്റ്വർക്ക് ഫൗണ്ടർ ഗൗരീ ശങ്കർ, അഡ്വക്കേറ്റ് റുക്സാന സുബൈർ എന്നിവർ സംബന്ധിച്ചു. വുമൺസ് വിങ്ങ് ജനറൽ സെക്രട്ടറി സലീന കൂലത്ത് മോഡറേറ്ററായി. സംസ്ഥാ ജനറൽ സെക്രട്ടറി സലിം നാലകത്ത്, ട്രഷറർ പിഎസഎം ഹുസൈൻ എന്നിവർ ആശംസകൾ നേർന്നു.
വുമൺസ് വിങ്ങ് സെക്രട്ടറി താഹിറ മഹ്റൂഫ് സ്വാഗതവും ട്രഷറർ സമീറ അൻവർ നന്ദിയും സെക്രട്ടറി റുമിന ഷമീർ ആങ്കറിങ്ങും ചെയ്തു. പരിപാടിയിൽ കെഎംസിസി സ്റ്റേറ്റ് നേതാക്കളും വുമൻസ് വിങ്ങ് അഡ്വൈസറി ഭാരവാഹികളും എക്സിക്യൂട്ടീവ് ഭാരവാഹികളും ജില്ലാ മണ്ഡലം ഭാരവാഹികളും മറ്റു സംഘടനാ നേതാക്കളും രക്ഷിതാക്കളും പങ്കെടുത്തു.സ്റ്റേറ്റ് വിമൻസ് വിങ്ങ് വൈസ് പ്രസിഡന്റുമാരായ ഡോ. നിഷ ഫാത്തിമ,ഡോ.ബുഷ്റ അൻവർ, ബസ്മ സത്താർ എന്നിവരും ചയർ പേഴ്സൺ മൈമൂന സൈനുദ്ദീൻ തങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.
![]()
