ദുബായ് :അമേരിക്കന്‍ താവളം ഇറാന് ആക്രമിച്ചതിന് പിന്നാലെ പ്രവർത്തനം നിർത്തി വെച്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയതായി അധികൃതർ അറിയിച്ചു. എന്നാൽ ചില വിമാനങ്ങൾ വൈകാനും ചിലത് റദ്ദാക്കാനും സാധ്യതയുള്ളതിനാൽ, യാത്രക്കാർ എയർലൈനുകൾ നൽകുന്ന മുന്നറിയിപ്പുകൾ വളരെ ശ്രദ്ധിക്കണമെന്ന് അറിയിച്ചു.
ഖത്തർ വ്യോമാതിർത്തി വീണ്ടും തുറന്നതിനാൽ വിമാന സർവീസുകൾ പുനഃസ്ഥാപിച്ചതായി ഖത്തർ എയർവേയ്സ് അറിയിച്ചു. ഖത്തർ വിമാനയാത്രകൾ പുനരാരംഭിച്ചതിന് പിന്നാലെ കുവൈറ്റ് സിവിൽ ഏവിയേഷനും വ്യോമഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.
![]()
