റിയാദ്: കെ എം സി സി റിയാദ് ആലപ്പുഴ ജില്ലാ കമ്മിറ്റി നിലവിൽ വന്നു. ബത്ഹയിലെ കെ എം സി സി സെൻട്രൽ കമ്മിറ്റി ഓഫീസിൽ നടന്ന പൊതുയോഗത്തിലാണ് ഭാരവാഹികളെ തെരെഞ്ഞെടുത്തത്. യോഗത്തിൽ സെൻട്രൽ കമ്മറ്റി നേതാക്കളും , ആലപ്പുഴ ജില്ല മുസ്ലിം ലീഗ് കമ്മറ്റി ചുമതലപെടുത്തിയ ജുബൈയിൽ കെ എം സി സി പ്രെസിഡന്റും പങ്കെടുത്തു.
ഭാരവാഹികളായി ബഷീർ കോയിക്കലേത്ത്(ചെയർമാൻ),പി കെ ഷാജി(പ്രസിഡന്റ് ),സിയാദ് കായംകുളം(സെക്രട്ടറി),ഹാരിസ് താമരക്കുളം(ട്രഷറർ), കബീർ കോട്ടപ്പുറം(വെൽഫെയർ വിംഗ് കൺവീനർ),ഫൈസാദ് റസ്സാഖ് മണ്ണഞ്ചേരി (മീഡിയാ കൺവീനർ)എന്നിവരെയും സഹഭാരവാഹികളായി താഹ താമരക്കുളം,ഷെമീർ പാനൂർ,ഷാഹിർ കുട്ടനാട് ഷിഫാ എന്നിവരെ വൈസ് പ്രെസിഡന്റുമാരായും റിഷാദ്,അൻഷാദ് മൂലയിൽ,സിയാദ് ഹരിപ്പാട് എന്നിവരെ ജോയിന്റ് സെക്രെട്ടറിമാരായും തെരെഞ്ഞെടുത്തു.
സിയാദ് കായംകുളത്തിന്റെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തിന് പി കെ ഷാജി അധ്യക്ഷത വഹിച്ചു.കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ യോഗം ഉത്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ചെയർമാൻ യു പി മുസ്തഫ വരണാധികാരിയായിരുന്നു.ജുബൈൽ കെ എം സി സി പ്രസിഡന്റ് എ ആർ സലാം,സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സത്താർ താമരത്ത്,റഫീഖ് മഞ്ചേരി എന്നിവർ പുതിയ ജില്ലാ കമ്മിറ്റിക്ക് ആശംസകൾ അർപ്പിച്ചു.സെൻട്രൽ കമ്മിറ്റി ആക്ടിങ് സെക്രട്ടറി സ്വാഗതവും ഹാരിസ് താമരക്കുളം നന്ദിയും പറഞ്ഞു.

![]()
