ജിദ്ദ : ജിദ്ദയിലുള്ള നെന്മിനി പ്രവാസി കൂട്ടായ്മയായ ജെ എൻ എ ഒമ്പതാം വാർഷികാഘോഷം അതിവിപുലമായ പരിപാടികളോടെ സീസൺ റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു. പി എം അബ്ദൽമുത്തലിബ് അധ്യക്ഷത വഹിച്ചു.
കേരള വ്യവസായ വകുപ്പ് മുൻ ജോയിന്റ് ഡയറക്ടർ ടി അബ്ദുൽ മജീദ് ഉത്ഘാടനം ചെയ്തു.ജെ എൻ എ യുടെ സാമൂഹ്യ സേവന ജീവകാരുണ്യ പ്രവർത്തനങ്ങൾ ശ്ലാഖനീയമാണെന്നും പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തുന്നവർക്കു സ്വയം തൊഴിൽ മാർഗ നിർദ്ദേശങ്ങൾ നൽകണമെന്നും അദ്ദേഹം പറഞ്ഞു.
സ്നേഹ സംഗമത്തിൽ ഷാനവാസ് പാലവിളയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും ഗാനമേളയും അരങ്ങേറി.
സി അബൂബക്കർ,ഉസ്മാൻ അൽ അമൂദി,അബ്ദുറഹ്മാൻ അൽ അൻസാരി ,പി അബുക്കുട്ടി ,ഒ കെ ഫൈസൽ,എ കെ അഷ് റഫ്,ഒ കെ ഫിറോസ് ,കെ എം റഷീദ്,
എ നാസർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
റഫീഖ് ചോലക്കൽ സ്വാഗതവും ,ഷാനവാസ് പാലവിളയിൽ നന്ദിയും പറഞ്ഞു.
![]()
