റിയാദ് : പ്രവാസി മലയാളി ഫൌണ്ടേഷൻ റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈദ് ആഘോഷവും കുടുംബസംഗമവും നടത്തി. റിയാദിലെ മലാസ് ചെറീസ് റെസ്റ്റോറന്റ് ആഡിറ്റോറിയത്തിൽ വച്ചു നടന്ന ഈദ് കുടുംബ സംഗമത്തിൽ പ്ലസ് ടു , പത്താം ക്ലാസ് 2024 വർഷത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ പിഎംഫ് കുടുംബത്തിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. ഫിദ ഫാത്തിമ (പ്ലസ് ടു), അനാമിക സുരേഷ് (പ്ലസ് ടു), നേഹ റഷീദ് (പ്ലസ് ടു), ധാനിഷ് അൽത്താഫ് (പ്ലസ് ടു), സഹ് ല സമീർ (പ്ലസ് ടു), മുഹമ്മദ് അൽ ജാഫൽ ശരീഖ് (പത്താം ക്ലാസ്), മുഹമ്മദ് ധാനിഷ് (പത്താം ക്ലാസ്), ദയ ആൻ പ്രഡിൻ (പത്താം ക്ലാസ്), മുഹമ്മദ് സിനാൻ (പത്താം ക്ലാസ്) എന്നിവർക്ക് മൊമെന്റോ നൽകി ആദരിച്ചു.
ജീവിതത്തിൽ നമ്മൾ പാലിക്കേണ്ട ലക്ഷ്യരൂപീകരണത്തിന്റ പ്രാധാന്യത്തെ കുറിച്ച് പ്രശസ്ത ലൈഫ് കോച്ച് ഷംന ഷുഹൈബ് നയിച്ച ടോക്ക് ഷോ കാണികളുടെ ശ്രദ്ധ വളരെയധികം പിടിച്ചുപറ്റി. അതിനോടനുബന്ധിച്ച് മാതാപിതാക്കളുമായി നടത്തിയ ചോദ്യോത്തരവേള ഏറെ ശ്രദ്ധേയമായി. കൂടാതെ വിദ്യാഭ്യാസവും ലഹരിയും അടങ്ങിയ ചോദ്യങ്ങൾ ഉൾപ്പെടുത്തി രാജീവ് സാഹിബ് നടത്തിയ ക്വിസ് കോംപറ്റീഷനിൽ അദ്ദേഹം ചോദ്യങ്ങളിൽ നിന്ന് തന്നെ ഉത്തരങ്ങൾ നൽകികൊണ്ട് അതിനനുബന്ധമായി തുടർ ചോദ്യങ്ങൾ ചോദിച്ച് അവതരിപ്പിച്ചത് കാണികൾക്ക് ഒരുപാട് അറിവുകൾ പകർന്നു കൊടുക്കാൻ സാധിച്ചു. ജാൻസി പ്രഡിൻ അവതാരകയായിരുന്നു
അതിനോടൊപ്പം നടന്ന സാംസ്കാരിക സമ്മേളനത്തിൽ റിയാദ് സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് യാസിർ അലി അധ്യക്ഷത വഹിച്ചു. ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പാൾ സംഗീത അനൂപ് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. റിയാദ് സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് നൗഷാദ് യാഖൂബ് ആമുഖപ്രഭാഷണം നടത്തി, പ്രോഗ്രാം കമ്മിറ്റി കൺവീനർ സിയാദ് വർക്കല ലഹരിക്കെതിരെയുള്ള പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. റിയാദ് സെൻട്രൽ കമ്മിറ്റി കലാവിഭാഗം കൺവീനർ പ്രെഡിൻ അലക്സ്, നാഷണൽ കമ്മിറ്റി പ്രെസിഡന്റ് ഡോ. അബ്ദുൾനാസർ എന്നിവർ ആശംസകൾ അർപ്പിച്ചു.
മുത്തലിബ് കാലിക്കറ്റ്, അൽത്താഫ് കാലിക്കറ്റ്, മഹേഷ് ജയ്, നൗഫൽ കോട്ടയം എന്നിവരുടെ നേതൃത്വത്തിൽ തുടർന്ന് അരങ്ങേറിയ കലാപരിപാടികൾ വളരെ ഹൃദ്യസ്ഥമായിരുന്നു. ധാനിഷ് അൽത്താഫ്, ദിയ റഷീദ്, അനാറ റഷീദ്, ഫിദ ഫാത്തിമ, ഫാത്തിമ നിസ്സാം, അനാമിക സുരേഷ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.
റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ബഷീർ സാപ്റ്റ്കോ (റിയാദ് സെൻട്രൽ കമ്മിറ്റി കോഡിനേറ്റർ), ബിനു കെ തോമസ്, ജിബിൻ സമദ് കൊച്ചി, സുരേഷ് ശങ്കർ (നാഷണൽ കമ്മിറ്റി കോഡിനേറ്റർ), ബിനു ഫൈസലിയാ, റഷീദ് കായംകുളം, റൗഫ് ആലപ്പടിയാൻ, കെ ജെ റഷീദ്, സമീർ റോയ്ബാക്ക്, സുരേന്ദ്രബാബു, തൊമ്മിച്ചൻ സ്രാമ്പിക്കൽ, ധനഞ്ജയകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി റസ്സൽ മഠത്തിപ്പറമ്പിൽ സ്വാഗതവും ട്രഷറർ നിസ്സാം കായംകുളം നന്ദിയും പറഞ്ഞു.
![]()
