ദമാം :ഒന്നര പതിറ്റാണ്ട് പ്രവാസമവസാനിപ്പിച്ചുനാട്ടിലേക്ക് മടങ്ങുന്നസബിയ കെ.എം സി.സിവൈസ്: പ്രസിഡന്റ് കബീർ കോട്ടപ്പുറത്തിന് സ്നേഹോഷ്മളമായ യാത്രയപ്പ് നൽകി. സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ ജോലി ചെയ്യുകയും വിവിധ
പ്രവിശ്യാ കമ്മറ്റികളിൽ നിറസാന്നിധ്യവുമായിരുന്നു കബീർ.
ദുറ ഹോട്ടലിൽസംഘടിപ്പിച്ച ചടങ്ങ് സാമൂഹ്യ പ്രവർത്തകനും കെ എം സി സി ഭാരവാഹി സമീർ അമ്പലപ്പാറ ഉൽഘാടനം ചെയ്തു. ആരിഫ് ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ അസീസ് മോങ്ങം, ഷാഫി വി ടി, അഫ്സൽ കട്ടേക്കടൻ,ഇബ്രാഹിം വേങ്ങര, അലി പെരിന്തൽമണ്ണ,ശിഹാബ് കുന്നും പുറം,ഷബീർ ഫർഹാൻ, അബ്ദുൽകരീം മുസ്ലിയാരങ്ങാടി,എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കബീർ യാത്രയ്പ്പിന് നന്ദിയറിച്ചു സംസാരിച്ചു. കബീർ പൂക്കോട്ടൂർ സ്വാഗതവും, ബഷീർ ഫറോക്ക് നന്ദിയും പറഞ്ഞു
![]()
