ന്യൂഡൽഹി : ഇസ്രായേൽ – ഇറാൻ യുദ്ധം ശക്തമായതോടെ ഇറാനിൽ നിന്നും ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ തുടങ്ങി. ഇന്ത്യൻ വിദ്യാർത്ഥികളുമായി അർമേനിയയിൽ നിന്നുള്ള ആദ്യ വിമാനം ഇന്ന് ഇന്ത്യയിലേക്കെത്തും. 110 ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളെ അർമീനിയയുടെ തലസ്ഥാനമായ യെരവാനിലെത്തിച്ചു. ഇവിടെ നിന്ന് ഇവരെ ഇന്ന് ദില്ലിയിലെത്തിക്കും. വ്യോമമേഖല അടച്ചിരിക്കുന്നതിനാൽ ടെഹ്റാനിൽനിന്ന് 148 കിലോമീറ്റർ അകലെ ക്വോം നഗരത്തിലെത്തിച്ചാണ് ഇന്ത്യക്കാരെ അതിർത്തി കടത്തുന്നത്.ടെഹ്റാനിൽ നിന്ന് ക്വോമിലേക്ക് 600 ഇന്ത്യൻ വിദ്യാർത്ഥികളെ മാറ്റിയിട്ടുണ്ട്. ഇറാനിലുള്ള നാലായിരത്തോളം ഇന്ത്യക്കാരിൽ 1500 പേർ വിദ്യാർഥികളാണ്. ഇതിൽ ഭൂരിഭാഗവും കശ്മീരിൽനിന്നുള്ളവരാണ്.
![]()
