ദുബായ്: ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) ദുബായ് ഹിൽസ് മാളിൽ “ഞങ്ങൾ നിങ്ങൾക്കായി ഇവിടെയുണ്ട്”എന്ന തലകെട്ടിൽ ആരംഭിച്ച ബോധവത്ക്കരണ കാമ്പയിന് മികച്ച പ്രതികരണം. മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ ഹിൽസ് മാളിൽ കാമ്പയിൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
പൗരന്മാരുടെയും താമസക്കാർുടെയും ഇടയിൽ ജിഡിആർഎഫ്എയുടെ സേവനങ്ങളെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡയറക്ടറേറ്റ് കഴിഞ്ഞ കാലങ്ങളിൽ നടത്തിവന്ന ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ഈ തുടർ പരിപാടി.രാവിലെ 10 മുതൽ രാത്രി 10 വരെ ആണ് കാമ്പയിൻ. മാളിൽ പ്രത്യേക പവലിയൻ സ്ഥാപിച്ചിട്ടുണ്ട്.ഗോൾഡൻ വിസ, പ്രവേശനാനുമതി, ഐഡന്റിറ്റി കാർഡ്, ദേശീയതാ സേവനങ്ങൾ “അമർ അസിസ്റ്റന്റ്” എന്ന സ്മാർട്ട് സംവിധാനവും ഉൾപ്പെടെ വിവിധ സേവനങ്ങളെക്കുറിച്ച് വിശദമായി അറിയാൻ സന്ദർശകർക്ക് ഇവിടെ അവസരമുണ്ട്.കുട്ടികൾക്കായി “സലീം”, “സലാമ്” എന്നീ കാർട്ടൂൺ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി സജ്ജമാക്കിയിട്ടുള്ള വിദ്യാഭ്യാസ കോർണറും ശ്രദ്ധേയമാണ്.
സേവനങ്ങൾക്കുറിച്ചുള്ള സംശയങ്ങൾ തീർക്കാനും വ്യക്തിഗതമായ ഇടപെടലുകൾക്കുമായി പൊതുജനങ്ങൾക്കൊപ്പം നേരിട്ട് സംവദിക്കാനുള്ള മികച്ച അവസരമായി കാമ്പയിൻ അടുത്ത വെള്ളിയാഴ്ച സമാപിക്കും.
![]()
