റിയാദ്: ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തി തിരികെ മടങ്ങാൻ ദിവസങ്ങൾ ബാക്കി നില്ക്കെ പ്രവാസി നാട്ടിൽ നിര്യാതനായി. യാംബുവിൽ പ്രവാസിയായ ഇരിക്കൂർ പെരുവളത്ത്പറമ്പ് റഫ്നാസ് വീട്ടിൽ ഖലീലുല്ല (52) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. തിങ്കളാഴ്ച രാവിലെ നെഞ്ചുവേദനയെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലേക്ക് എത്തിചങ്കിലും ജീവൻ രക്ഷിക്കാനായില്ല മൂന്ന് പതിറ്റാണ്ടായി യാംബു സ്റ്റീൽ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.
കെ.എം.സി.സി കണ്ണൂർ ജില്ല യാംബു പ്രവർത്തക സമിതിയംഗമായിന്നു. പരേതരായ അബ്ദുല്ല, ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: റഹ്മത്ത് ഹന്ന, മക്കൾ: നൗഷീർ (യു.എ.ഇ), നിഷാദ് (ദമ്മാം), റഫ്ന, സഹോദരങ്ങൾ: അഷ്റഫ്, ഷംസുദ്ദീൻ, റസിയ, സുബൈദ, പരേതനായ നിസാർ.
![]()
