ജിദ്ദ :വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ലിയു എം എഫ് ) ജിദ്ദ-സൗദി അറേബ്യയുടെ ആഭിമുഖ്യത്തിൽ കവിതാ രചന മത്സരം സംഘടിപ്പിക്കുന്നു.
പിതൃ ദിനാചരണത്തിൻ്റെ (Father’s Day) ഭാഗമായാണ് കവിതാ രചന മത്സരം സംഘടിപ്പിക്കുന്നത്. ഡബ്ലിയു എം എഫ് അംഗങ്ങളായിട്ടുള്ള ആഗോള പ്രവാസീ മലയാളികൾക്കും അവരുടെ കുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന വിജയികൾക്ക് ക്യാഷ് അവാർഡും തിരഞ്ഞെടുക്കപ്പെടുന്ന കവിതകൾ ഡബ്ലിയു എം എഫ് ന്റെ വിശ്വ കൈരളി മാഗസിനിലും പ്രസിദ്ധീകരിക്കുന്നതാണ്.
മത്സരത്തിൽ പങ്കെടുക്കുന്നവർക്കുള്ള നിബന്ധനകൾ
1. കവിതയുടെ പ്രമേയം “എൻ്റെ അച്ഛൻ”
2. കവിത മലയാളത്തിലായിരിക്കണം.
3. കവിതയ്ക്ക് ചുരുങ്ങിയത് 12 വരികൾ എങ്കിലും ഉണ്ടായിരിക്കണം.
4. കവിതകൾ അയക്കുമ്പോൾ രചയിതാവിന്റെ പേര്, ഫോൺ നമ്പർ, ഇമെയിൽ, നിലവിൽ ഏത് രാജ്യത്തു വസിക്കുന്നു, നിലവിൽ അംഗത്വമുള്ള കൗൺസിലിൻ്റെ പേര്, മെമ്പർഷിപ് നമ്പർ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം.
5. കവിത മൗലികമായിരിക്കണം . വിവർത്തനം, ആശയ ചോരണം എന്നിവ പാടില്ല എന്നതും സ്വയം സാക്ഷ്യപ്പെടുത്തേണ്ടതുമാണ്. അത്തരം കവിതകൾ നിരാകരിക്കുന്നതാണ് .
6. കവിതകൾ PDF ഫയൽ ആയി [email protected] എന്ന ഈമെയിലിലേക്കു അയച്ചു തരേണ്ടതാണ്
7. വിജയികളുടെ കവിതകൾ വിശ്വ കൈരളി മാഗസിനിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
8. കവിതകൾ അയക്കേണ്ട അവസാന തീയതി ജൂലൈ 30 – 2025
9. ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കോർഡിനേറ്റർസായ് നസീർ വാവക്കുഞ്ഞ് (+966567938742),സജി കുര്യാക്കോസ്
(+966503007018) എന്നിവരെ ബന്ധപ്പെടാം.
Email:[email protected]
![]()
