ജിദ്ദ: മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് തെറ്റായ മാര്‍ഗത്തില്‍ സഞ്ചരിക്കുന്ന യുവതലമുറയെ, മൂല്യാധിഷ്ഠിത ജനതയാക്കി വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സിജി ഇന്റര്‍നാഷണല്‍ വിമന്‍ കളക്ടീവ് ‘ത്രൈവ്’ എന്ന പേരില്‍ ശില്പശാല നാളെ നടക്കും. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കരണം ലക്ഷ്യമിട്ട് സീരീസ് ആയി പരിപാടി സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികള്‍ വാർത്ത കുറിപ്പിലറിയിച്ചു.
ഓണ്‍ലൈന്‍ ആയാണ് പരിപാടി സംഘടിപ്പിക്കുക. തുടക്കമെന്ന നിലയില്‍ ജൂണ്‍ 16ന് തിങ്കളാഴ്ച നടത്തുന്ന പരിപാടിയില്‍ ഈ രംഗത്തു പ്രവര്‍ത്തിച്ചു പരിചയ സമ്പന്നരായ വിദഗ്ധര്‍ പങ്കെടുക്കും. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ പോരാട്ടം വീടുകളില്‍നിന്നുതന്നെ ആരംഭിക്കേണ്ടതുകൊണ്ട് രക്ഷിതാക്കള്‍ ഒന്നായി ഈ യജ്ഞത്തില്‍ പങ്കാളികളായാല്‍ അതു രാജ്യത്തിനും സമൂഹത്തിനും ഗുണകരമായി മാറുമെന്ന പ്രതീക്ഷയുമായാണ് ഇത്തരമൊരു പരിപാടിക്ക് രൂപം നല്‍കിയിട്ടുള്ളതെന്ന് സംഘാടകര്‍ പറഞ്ഞു.
ജൂണ്‍ 16ന് തിങ്കളാഴ്ച സൗദി സമയം വൈകുന്നേരം ആറു മണിക്കും യു.എ.ഇ സമയം ഏഴു മണിക്കും ഇന്ത്യന്‍ സമയം 8.30നുമാണ് പരിപാടി നടക്കുക. സംശയ നിവാരണത്തിനും അവസരം ഉണ്ടായിരിക്കും. സൂം ഐഡി: 895 8940 1675, പാസ്വേര്ഡ്: ICWC
പങ്കെടുക്കാന്‍ താല്പര്യമുള്ളവര് രജിസ്ട്രേഷന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: https://forms.gle/LTSpsuPAcBUFK9A46. വാട്സാപ് ഗ്രൂപ്പില്‍ ചേരാനുള്ള ലിങ്ക്: https://chat.whatsapp.com/HpTJjNIT64cC7YqxNrAYDM
![]()
