മസ്കറ്റ്: ഹൃദയാഘാതം മൂലം കാസർകോഡ് ഒമാനിൽ നിര്യാതനായി .കാസർകോഡ് കാഞ്ഞങ്ങാട് സ്വദേശി കൃഷ്ണകുമാർ (45) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.രാവിലെ ജോലിക്കെത്തിയ കൃഷ്ണകുമാർ സഹപ്രവർത്തകരുമായി സംസാരിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
ഒമാനിൽ കഴിഞ്ഞ 22 വർഷമായി സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യ അശ്വിനി, മകൾ കൃതി. മസ്കറ്റ് അൽ ഖുവൈർ – ബുർജീൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്കെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിച്ചു വരുന്നു.
![]()
Total Views:
0
