കുവൈത്ത് സിറ്റി: ലോക രക്തദാന ദിനത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസി, ഡോക്ടേഴ്സ് ഫോറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അദാൻ ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം കുവൈറ്റ് ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അബ്ദുൽവഹാബ് അൽ അവാദി നിർവഹിച്ചു. ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക, കൂടാതെ മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥരായ ഡോ. റീം അൽ റദ്വാൻ, ഡോ. ഹനാൻ അൽ അവധി, ഫോറം ഓഫ് ഇന്ത്യൻ ഡോക്ടർമാരുടെ പ്രമുഖരായ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
![]()
