ദോഹ : കെഎംസിസി ഖത്തർ വനിതാ വിങ് സംഘടിപ്പിച്ച “വോയിസ് ഓഫ് വിഷൻ – എ മൊമെറ്റ് ഓഫ് ഇൻസൈറ്റ് & ഇൻസ്പിറേഷൻ ” എന്ന പ്രഭാഷണപരിപാടി തുമാമയിലെ കെഎംസിസി ഹാളിൽ മെയ് 26 നു ശ്രദ്ധേയമായ പങ്കാളിത്തത്തോടെ അരങ്ങേറി.വുമൺസ് വിങ്ങ് പ്രസിഡന്റ് സമീറ അബ്ദുൾനാസർ അധ്യക്ഷതയും ജനറൽ സെക്രട്ടറി സലീന കൂലത്ത് സ്വാഗതവും പറഞ്ഞു.കെഎംസി സി ഖത്തർ സ്റ്റേറ്റ് പ്രസിഡന്റ് ഡോ അബ്ദുൽ സമദ് പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യ പ്രഭാഷണം അഡ്വക്കേറ്റ് നജ്മ തബ്ഷീറ നിർവഹിച്ചു. വനിതാ നേതൃത്വത്തിന് പുതിയ പ്രേരണയും ദിശാനിർദേശവും പകർന്നുവെന്ന് സംഘാടകർ അറിയിച്ചു.വുമൻസ് വിങ്ങ് ന്റെ പ്രവർത്തനങ്ങളെ കുറിചും ഭാവി പരിപാടികളെ കുറിച്ചും അധ്യക്ഷപ്രസംഗത്തിൽ സമീറ അബ്ദുൾനാസർ വിശദീകരിച്ചു.സ്ത്രീകളുടെ സമൂഹത്തിലെ പങ്കാളിത്തവും ആധികാരികതയും നജ്മ തബ്ഷീറ പ്രസംഗത്തിൽ ആഴത്തിൽ വിശദമാക്കി. സമകാലിക സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾക്കിടയിലും അവർക്ക് കരുത്തുനൽകുന്ന ഉത്തരവാദിത്തം കെഎംസിസി ഏറ്റെടുത്തിരിക്കുന്നതായും ഡോ അബ്ദുൽ സമദ് അഭിപ്രായപ്പെട്ടു.
ജനറൽ സെക്രട്ടറി സലിം നാലകത്ത് , ട്രഷറർ പിഎസഎം ഹുസൈൻ ആശംസകളും വുമൺസ് വിങ്ങ് ട്രഷറർ സമീറ അൻവർ നന്ദിയും പറഞ്ഞു. പരിപാടിക്ക് വുമൻസ് വിങ്ങ് ഭാരവാഹികളായ ഡോ. നിഷ ഫാത്തിമ, ഡോ. ബുഷ്റ അൻവർ ,മാജിദ നസീർ,റുമിന ഷമീർ, താഹിറ മഹ്റൂഫ്, ഡോ നസ്രിൻ മൊയ്തീൻ , ചെയർ പേഴ്സൺ മൈമൂന സൈനുദ്ദീൻ തങ്ങൾ എന്നിവർ നേതൃത്വം നൽകി.
![]()
