റിയാദ് : ദിശ അൽഖർജ് യൂണിറ്റ് കൗൺസിലിന്റെ നേതൃത്വത്തിൽ പെയിന്റിംഗ് കളറിംഗ് മത്സരം “ചിത്രാഞ്ജലി 2025” ഉം, കൾച്ചറൽ അക്കാദമി അണിവേഴ്സറിയുടെ ഭാഗമായി കുട്ടികളുടെ അരങ്ങേറ്റവും
കൾച്ചറൽ ഇവന്റും സംഘടിപ്പിച്ചു. എംബസ്സി ഓഫ് ഇന്ത്യ കമ്മ്യൂണിറ്റി വെൽഫെറെ കൌൺസിൽ വൈ.സാബിർ പരിപാടി ഉദ്ഘാടനം ചെയ്തു. യു എൻ അസംബ്ലി റിയാദ് ടൂറിസം വകുപ്പ് മേധാവി മേഘ പോൾ മുഖ്യഅതിഥി ആയിരുന്നു. ദിശ നാഷണൽ പ്രെസ്ഡെന്റ് കാനകലാൽ മുഖ്യപ്രഭാഷണം നടത്തി. ദിശ ഖർജ് പ്രസിഡണ്ട് ഡോ. ഗോപാൽ നമ്പി അധ്യക്ഷതവഹിച്ചു. ശ്രീജിത്ത് മോഹൻ സ്വാഗതവും സാജു അരീക്കൽ നന്ദിയും p. സ്തുത്യർഹമായ സേവനം അനുഷ്ടിച്ച നഴ്സുമാരെ ചടങ്ങിൽ വൈ.സാബിർ ആദരിച്ചു. യെല്ലോ ബെൽറ്റ് കരസ്ഥമാക്കിയ കുങ്ഫു കുട്ടികൾക്കുള്ള സെര്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നടന്നു.
![]()
