മസ്കറ്റ്: ഒമാനിൽ തൃശൂർ സ്വദേശി നിര്യാതനായി. തൃശ്ശൂർ കേച്ചേരി സ്വദേശി സുരേഷ് കുമാർ (58) ആണ് മരിച്ചത്. ഒമാനിലെ ബഹ്ലക്കടുത്ത് ബിസിയയിൽ ആണ് മരിച്ചത്. മൃതദേഹം മസ്കറ്റ് മെഡിക്കൽ സിറ്റി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒമാൻ തൃശ്ശൂർ ഓർഗനൈസേഷന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
![]()
