ദമ്മാം:സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ അക്കാദമിക്ക് അച്ചീവ്മെൻ്റ് അവാർഡ് 2025 ജൂൺ 20 വെള്ളിയാഴ്ച 5.30 pm ന് ദമ്മാമിൽ നടക്കുന്ന ചടങ്ങിൽ വച്ച് വിതരണം ചെയ്യും .
സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെയും, നാട്ടിലെയും സ്കൂളുകളിൽ നിന്ന് SSLC,+2 പരീക്ഷയിൽ വിജയം നേടിയ സവയുടെ അംഗങ്ങളുടെ മക്കളെയാണ് അവാർഡ് നല്കി ആദരിക്കുന്നത്.
ചടങ്ങിൽ പ്രവിശ്വയിലെ വിദ്യാഭ്യാസ, സാമുഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് പ്രസിഡൻ്റ് സാജിദ് ആറാട്ടുപുഴ അറിയിച്ചു.
പരിപാടിക്ക് സജീർ, അമൃതാ ശ്രീലാൽ, അജ്ഞു നിറാസ് എന്നിവർ നേതൃത്തം നല്കും.
![]()
