അൽഖർജ്ജ് :വേൾഡ് മലയാളീ ഫെഡറേഷൻ അൽഖർജ് സ്റ്റേറ്റ് കൗൺസിലിന്റെ ആഭിമുഖ്യത്തില് എക്സിറ്റ് 5 ലുള്ള അൽഅഫ്ജ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ട വർണ്ണോത്സവം 2025 സീസൺ 4 വിവിധ കലാപരിപാടികളോടെ അരങ്ങേറി. അല്നാ ജോഷി, എലിറ്റാ ജോബി എന്നിവരുടെ പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ അൽഖർജ് ഗോകുലം ഡാൻസ് സ്റ്റുഡിയോ ടീമും അൽഖർജിലെ കുട്ടികളും അവതരിപ്പിച്ച വിവിധയിനം ഡാൻസ് പ്രോഗ്രാം അരങ്ങേറി.അൽ ഖർജിലെ ഗായകരായ അതുല്യ ഗിരീഷ്, ഹബീബ് അൽസാഫി, ജൽദിഷ്, ശാലിനി രജ്ഞിത് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.
വർണ്ണൊത്സവത്തിൽ പങ്കെടുക്കാൻ റിയാദിലെ അൽഖർജിൽ എത്തിയ വിശിഷ്ടാതിഥികളെ റിയാദ് ടാകീസിലെ കലാകാരന്മാരുടെ ചെണ്ട മേളത്തോടെ പ്രോഗ്രാം വേദിയിലേക്ക് സ്വീകരിച്ചാനയിച്ചു.
അൽഖർജ് സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ് അഭിലാഷ് മാത്യുവിന്റെ അധ്യക്ഷതയിൽ ആരംഭിച്ച സാംസ്കാരിക സമ്മേളനത്തിൽ ഡബ്ലിയു എം എഫ് സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി കനകദാസ് മേലയാടത്ത് സ്വാഗതം ആശംസിച്ചു. വർണ്ണോത്സവം സീസൺ 4 കോർഡിനേറ്ററും, മിഡിൽ ഈസ്റ്റ് ജോയിന്റ് സെക്രട്ടറിയുമായ ജെസ്സി ടീച്ചർ വർണ്ണോത്സവം സീസൺ ഫോറിനെ കുറിച്ച് അവതരണം നടത്തി. വർണ്ണോത്സവം സീസൺ ഫോർ ഉദ്ഘാടനം ചെയ്യാൻ എത്തിയ ഗ്ലോബൽ കോഡിനേറ്റർ ഡോക്ടർ ആനി ലിബുവിനെ നാഷണൽ ജോയിന്റ് സെക്രട്ടറി മറിയാമ്മ അബ്രഹാം പൊന്നാട ആണിയിച്ചു സ്വീകരിച്ചു. വുമൺസ് കോഡിനേറ്റർ ജസ്ലെറ്റ് ആൽബിൻ ഉപഹാരം കൈമാറി, തുടർന്ന് ആനി ലിബു വർണ്ണോത്സവം സീസൺ 4 ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഡബ്ലിയു എം എഫ് ഗ്ലോബൽ സെക്രട്ടറി നൗഷാദ് ആലുവയെ സൗദി നാഷണൽ കൗൺസിൽ ഈവന്റ് കോഡിനേറ്റർ ശ്രീകാന്ത് പൊന്നാടയണിച്ച് സ്വീകരിച്ചു. മിഡിൽ ഈസ്റ്റ് പ്രസിഡണ്ട് വർഗീസ് പെരുമ്പാവൂരിനെ സൗദി നാഷണൽ കൗൺസിൽ ജോയിന്റ് ട്രഷറർ അബ്ദുൽ റഹ്മാൻ പൊന്നാട ആണിയിച്ചു സ്വീകരിച്ചു, സ്റ്റേറ്റ് കൗൺസിൽ ഇവന്റ് കോഡിനേറ്റർ ജോബി ജോബ് അദ്ദേഹത്തിന് ഉപഹാരം നൽകി. അൽഖർജ് സ്റ്റേറ്റ് കൗൺസിൽ സോക്കർ അക്കാദമി ഉത്ഘാടനം ഗ്ലോബൽ സെക്രട്ടറി നൗഷാദ് ആലുവയും മിഡിൽ ഈസ്റ്റ് പ്രസിഡന്റ് വർഗീസ് പെരുമ്പാവൂരും സോക്കർ അക്കാദമി മാനേജർ കെവിൻ പോൾ, സോക്കർ അക്കാദമി കോർഡിനേറ്ററും സ്പോർട്സ് കോർഡിനേറ്ററുമായ ബിനു മണങ്ങാടനും ഫുഡ് ബാൾ കൈമാറി നിർവഹിച്ചു. ഉത്ഘാടനസദസ്സിൽ സോക്സർ അക്കാദമി വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ യുണിഫോം ധരിച്ചും കയ്യിൽ ഫ്ലാഗ് എന്തിയുമുള്ള സാന്നിധ്യം ഉത്ഘാനത്തിന് മാറ്റേകി. തുടർന്നു നൗഷാദ് ആലുവയും, വർഗീസ് പെരുമ്പാവൂരും സംസാരിച്ചു. വർഗീസ് പെരുമ്പാവൂര് സദസ്സിന് ലഹരി വിരുദ്ധ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. സ്റ്റേറ്റ് കൗൺസിൽ രക്ഷാധികാരി സജുമത്തായി തെങ്ങുവിളയിൽ ഡബ്ലിയു എം എഫ് നെ സദസ്സിന് പരിചയപ്പെടുത്തി.
മലയാള മിഷൻ സൗദി അറേബ്യ ചാപ്റ്റർ സുഗതാഞ്ജലി കാവ്യാലപന മത്സരത്തിൽ സൗദി ദേശീയ തലത്തിൽ സമ്മാനർഹരായ നമ്മുടെ ഖർജ്ജ് കൗൺസിൽ കുടുബത്തിൽ നിന്നുള്ള അൽന എലിസബത്ത് ജോഷി, ആഞ്ചലീന മരിയ ജോഷി എന്നിവർക്ക് നാഷണൽ ആക്ടിംഗ് പ്രസിഡന്റ് തോമസ് ചിറക്കൽ സമ്മാനം നൽകി. തുടർന്ന് ഗ്ലോബൽ അഡ്വൈസറി ബോർഡ് മെമ്പർ ഷിഹാബ് കൊട്ടുകാട്, ഗ്ലോബൽ ചാരിറ്റി കോർഡിനേറ്റർ ജാഫർ ചെറ്റലി, സൗദി നേഷണൽ കൗസിൽ ട്രഷറർ അൻസാർ വർക്കല, റിയാദ് കൗസിൽ പ്രസിഡന്റ് കബീർ പട്ടാമ്പി, കേളി അൽഖർജ് പ്രസിഡന്റ് ഷെബി സലാം, കെഎംസിസി സെൻട്രൽ കമ്മറ്റി സെക്രട്ടറി ഷബീബ് കൊണ്ടോട്ടി, ഒഐസിസി സെക്രട്ടറി ഷാജി മൂത്തേടത്ത്, പിഎംഫ് നാഷണൽ പ്രസിഡന്റ് ഡോക്ടർ നാസ്സർ അലദോസ്സരീ, നൈറ്റ് റിഡേഴ്സ് കോർഡിനേറ്റർ കലാം ആസാദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വർണ്ണോത്സവം സീസൺ 4 പ്രോഗ്രാമിന്റെ മുഖ്യ സ്പോൺസറുടെ ഉപഹാരം സ്പോർട്സ് കോർഡിനേറ്റർ ബിനു മണങ്ങാടനിൽ നിന്നും അൽ റിയാൻ ക്ലിനിക്കിനു വേണ്ടി നാഷണൽ കൗസിൽ വൈസ് പ്രസിഡന്റ് സുബി സജിൻ സ്വീകരിച്ചു.
കോ സ്പോൺസർ ആയ മുംതാസ് ഫവാരീസ് ഗ്രൂപ്പിനുള്ള ഉപഹാരം മെമ്പർഷിപ് കോർഡിനേറ്റര് ശ്രീ ആൽബിൻ തരകനില് നിന്നും ജാഫർ ചെറ്റാലി സ്വീകരിച്ചു, സ്പോൺസർ OKIE ഗ്ലോബൽ ടീവിക്കുള്ള പുരസ്കാരം, OKIE ഗ്ലോബൽ ചെയർമാൻ ജിതിൻ മാസൻദ് യൂണിറ്റ് കൗൺസിൽ മീഡിയ കോർഡിനേറ്റർ രതീഷ് രാഘവനിൽ നിന്നും സ്വീകരിച്ചു. ഗോകുലം ഡാൻസ് സ്റ്റുഡിയോ ഗ്രൂപ്പിന് വിമൻസ് ഫോറം കോർഡിനേറ്റർ ജസ്ലറ്റ് ആൽബിൽ ഉപഹാരം നൽകി, അൽ ഖർജിൽ നിന്നുള്ള ആങ്കർ അതുല്യ ഗിരീഷിനുള്ള ഉപഹാരം സുഗന്തി രതീഷ് നൽകി. സ്പോൺസർ സനു മാവേലിക്കരക്കുള്ള ഉപഹാരം അൽഖർജ് കൗൺസിൽ ജോയിന്റ് സെക്രട്ടറി ഷിനോയ് എം കുഞ്ഞപ്പൻ നൽകി.
സാംസ്കാരിക സമ്മേളനത്തിനു ട്രഷറർ ജോഷി മാത്യു നന്ദി പറഞ്ഞു. തുടർന്ന് ഗോൾഡൻ പാരോസ് ഡാൻസ് അക്കാഡമി, ചിലങ്ക ഡാൻസ് അക്കാദമി എന്നിവർ അവതരിപ്പിച്ച വിവിധ ഡാൻസുകൾ അരങ്ങേറി. റിയാദ് കലാഭവൻ അവതരിപ്പിച്ച ലഹരിവിരുദ്ധ സ്കിറ്റ് സദസ്സിന് ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളാൻ തക്കരീതിയിലുള്ള തായിരുന്നു. മിഡിലിസ്റ്റ് കൗൺസിൽ നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങ് നൽകുന്നതായിരുന്നു പ്രതിഞ്ജയും സ്കിറ്റും. റിയാദ് സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി സലാം പെരുമ്പാവൂരും റിയാദ് സ്റ്റേറ്റ് കൗൺസിൽ വൈസ് പ്രസിഡന്റ് നിസ്സാർ പള്ളിക്കശേരിയും ടുഡേയ്സ് റിയാദിന് ഉപഹാരം നൽകി. സൗദി അറേബ്യയിലെ സിലിബ്രെറ്റി ആങ്കർ ആയ സജിൻ നിഷാദ് സംഗിത വിരുന്നിന് നേതൃത്വം നൽകി. നാട്ടിൽ നിന്ന് എത്തിയ പ്രശസ്ത സെലിബ്രിറ്റി ഗായകൻ അക്ബർ ഖാൻ, മാപ്പിളപ്പാട്ട് ഗായിക നസ്രിയ റാഫി, സൗദി അറേബ്യയിലെ ഗായിക ആഷാ ഷിജു എന്നിവർ ആലപിച്ച ഗാനങ്ങളും ചേർന്ന് വർണോത്സവം ഒരു ഉത്സവപ്രതീതി ഉളവാക്കി. തുടർന്ന് വിവിധ കലാപരിപാടികളിൽ പങ്കെടുത്തവർക്കുള്ള സമ്മാനങ്ങൾ നൽകി. ഈ പ്രോഗ്രാമിൽ പങ്കെടുത്തു വിജയിപ്പിച്ച എല്ലാവർക്കും പ്രോഗ്രാം കോർഡിനേറ്റർ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിച്ചു.
![]()
