ദോഹ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെഎംസിസി ഖത്തർ ഉപദേശക സമിതി അംഗവും ഖത്തറിലെ പ്രമുഖ ജീവ കാരുണ്യ പ്രവർത്തകനുമായ സഫാരി സൈനുൽ ആബ്ദീൻ സാഹിബിന് കെഎംസിസി ഖത്തർ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുന്നു.
ഇന്ന് ശനിയാഴ്ച രാത്രി 7.30ന് തുമാമയിലെ കെഎംസിസി ആസ്ഥാനത്ത് വെച്ചാണ് സ്വീകരണം.
കെഎംസിസി ഖത്തർ ഉപദേശക സമിതി അംഗങ്ങൾ, ഭാരവാഹികൾ, ജില്ലാ, ഏരിയ, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികൾ, കൗൺസിലർമാർ, മറ്റു നേതാക്കൾ, പ്രവർത്തകർ എന്നിവർ സംബന്ധിക്കും.
ദോഹ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ കെഎംസിസി ഖത്തർ ഉപദേശക സമിതി ചെയർമാൻ എംപി ഷാഫി ഹാജി, സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ്, ജനറൽ സെക്രട്ടറി സലീം നാലകത്ത്, ട്രഷറർ പിഎസ്എം ഹുസൈൻ എന്നിവരുടെ നേതൃത്വത്തിൽ ഭാരവാഹികൾ, നേതാക്കൾ, പ്രവർത്തകർ ചേർന്ന് സഫാരി സൈനുൽ ആബിദീൻ സാഹിബിനെ സ്വീകരിച്ചു.
![]()
